"ഒഴുകി നടക്കുന്ന ബിരിയാണി'; ഹൈദരബാദില്‍ നിന്നുള്ള കാഴ്ച
Monday, August 1, 2022 12:48 PM IST
ബിരിയാണി ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണല്ലൊ. അതിനാല്‍ത്തന്നെ പലതരത്തിലുള്ള ബിരിയാണികള്‍ നമ്മുടെ ഹോട്ടലുകളില്‍ കാണാറുണ്ട്. എന്നാലിപ്പോള്‍ ഒഴുകി നടക്കുന്ന ബിരിയാണി എന്നതാണ് സോഷ്യല്‍ മീഡിയയിലെ കാഴ്ച.

സംഭവം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ പലയിടത്തും വെള്ളപ്പൊക്കമാണല്ലൊ. റോഡുകളില്‍ വെള്ളം നിറയുന്നത് സാധാരണ സംഭവമായി മാറിയിട്ടുണ്ട്. മഴ നിമിത്തമുള്ള ബുദ്ധിമുട്ടിലാണ് പലയാളുകളും.

ഹൈദരബാദില്‍ നിന്നുള്ളൊരു കാഴ്ചയാണ് ഒഴുകി നടക്കുന്ന ബിരിയാണിക്ക് ആധാരം. ബിന്‍ ക്രൗളി എന്ന ട്വിറ്റര്‍ പേജില്‍ വന്നിട്ടുള്ള വീഡിയോയില്‍ നവാബ് സാഹിബ് കുന്ത ജില്ലയിലെ ആദിബാ എന്നു പേരുള്ള ഹോട്ടലില്‍ നിന്നും ഒരു ബിരിയാണിക്കലം ഒഴുകി പോകുന്നതാണുള്ളത്.

മുകളില്‍ ഒരു കറുത്ത കലവും താഴെ മറ്റൊരു കലവും റോഡിലെ വെള്ളക്കെട്ടിലൂടെ ഒഴുകി പോവുകയാണ്. ആളുകള്‍ ആ കാഴ്ച കണ്ടു നില്‍ക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.

"ആര്‍ക്കൊ ഇന്ന് ബിരിയാണി നഷ്ടമാവുകയാണ്' എന്നാണൊരാള്‍ കമന്‍റ് ചെയ്തത്. "വേഗത്തിലുള്ള ഡെലിവറിയാണ് കാണുന്നതെന്ന്' മറ്റൊരാള്‍ കുറിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ തമാശവത്ക്കരിക്കരുതെന്ന് വേറെ ചിലരും കമന്‍റുകള്‍ ഇട്ടിട്ടുണ്ട്.

ഏതായാലും ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട്. ഒരു മില്ല്യണിലധികം ആളുകള്‍ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.