അ​രു​മ​യാ​ണ് ഇ​വ​ര്‍,തൊ​ട്ടു​പോ​ക​രു​ത്! മ​തി​ലി​നു മു​ക​ളി​ൽ ക​യ​റി​യ ക​ര​ടി​യെ ത​ള്ളി​യി​ട്ട് പെ​ണ്‍​കു​ട്ടി
Thursday, June 3, 2021 5:46 PM IST
കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ബ്രാ​ഡ്‌​ബെ​റി​യി​ലെ ഹെ​യ്‌​ലി​യും അ​മ്മ സി​റ്റ്‌​ലാ​ലി​യും പൂ​ന്തോ​ട്ട​ത്തി​ല്‍ ചി​ല പ​ണി​ക​ള്‍​ക്കാ​യി ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം. ഹെ​യ്‌​ലി അ​രു​മ​യാ​യി വ​ള​ര്‍​ത്തു​ന്ന നാ​ല് നാ​യ്ക്ക​ളും ഇ​വ​ര്‍​ക്കൊ​പ്പം തോ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ്മ്മ​യും മ​ക​ളും ഓ​രോ പ​ണി​ക​ളി​ല്‍ മു​ഴു​കി. നാ​യ്ക്ക​ള്‍ അ​ങ്ങ​നെ ഓ​ടിപ്പാഞ്ഞു ന​ട​ന്നു.

പെ​ട്ട​ന്നാ​ണ് നാ​യ്ക്ക​ള്‍ കു​ര​ച്ചു​കൊ​ണ്ട് വീ​ടി​നു പി​ന്നി​ലേ​ക്ക് ഓ​ടി​യ​ത്. സം​ഭ​വം എ​ന്താ​ണെ​ന്ന​റി​യാ​ന്‍ ഹെ​യ്‌​ലി​യും അ​മ്മ​യും വീ​ടി​നു പി​ന്നി​ലേ​ക്ക് ചെ​ന്നു. അ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന ആ ​കാ​ഴ്ച ക​ണ്ട​ത്. നാ​ട്ടി​ലി​റ​ങ്ങി​യ ഒ​രു അ​മ്മ​ക്ക​ര​ടി​യും ര​ണ്ട് കു​ഞ്ഞി​ക്ക​ര​ടി​ക​ളും വീ​ടി​നു പി​ന്നി​ലെ മ​തി​ലി​ല്‍ നി​ല്‍​ക്കു​ന്നു. ഇ​വ​രെ തു​ര​ത്താ​നാ​ണ് നാ​യ്ക്ക​ള്‍ ഓ​ടി​യ​ത്. നാ​യ്ക്ക​ളു​ടെ കു​ര കേ​ട്ട് കു​ഞ്ഞി​ക്ക​ര​ടി​ക​ള്‍ മ​ത​ലി​ല്‍ നി​ന്നും താ​ഴേ​ക്ക് ചാ​ടി​യെ​ങ്കി​ലും അ​മ്മ​ക്ക​ര​ടി ചെ​റു​ത്തു നി്ന്നു.

നാ​യ്ക്ക​ളി​ലെ കു​ഞ്ഞ​ന്‍ വ​ലന്‍റീയെ ക​ര​ടി ക​ടി​ച്ചു വ​ലി​ച്ചെ​ടു​ത്ത​തും പെ​ട്ട​ന്നാ​യി​രു​ന്നു. ഇ​തു ക​ണ്ട​തും പ​തി​നേ​ഴു​കാ​രി​യാ​യ ഹെ​യ്‌​ലി​ക്കു സ​ഹി​ച്ചി​ല്ല. മ​റ്റൊ​ന്നും ആ​ലോ​ചി​ക്കാ​തെ ഹെ​യ്‌​ലി ക​ര​ടി​യെ മ​തി​ല്‍ നി​ന്നും ത​ള്ളി താ​ഴെ​യി​ട്ടു.​ പെ​ട്ട​ന്നു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ നി​ല​തെ​റ്റി ക​ര​ടി പി​ന്നോ​ട്ടു വീ​ണു.

ഈ ​സ​മ​യം ഹെ​യ്‌​ലി​യും അ​മ്മ​യും നാ​യ്ക്ക​ളെ​യും വാ​രി​യെ​ടു​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​വീ​ടി​നു സ​മീ​പം സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ലെ ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.