മുതലാളി മുത്താണ്..! തൊഴിലാളികൾക്ക് ദീപാവലി സമ്മാനം 600 കാറുകൾ
Wednesday, October 31, 2018 3:16 PM IST
ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി ത​ന്‍റെ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന 600പേ​ർ​ക്ക് കാർ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ വ​ജ്ര വ്യാ​പാ​രി. ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള സ​വ്ജി ദൊ​ലാ​ക്യ എ​ന്ന വ്യാ​പാ​രി​യാ​ണ് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് ഇ​ത്ര​യ​ധി​കം വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യ​ത്.

വ​ജ്ര​വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ ഹ​രി​കൃ​ഷ്ണ എ​ക്സ്പോ​ർ​ട്ട്സി​ന്‍റെ ഉ​ട​മ​സ്ഥ​നാ​ണ് ഇ​ദ്ദേ​ഹം. ഈ ​ക​ന്പ​നി​യി​ൽ ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് കാ​റു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ഈ 600​പേ​ർ​ക്കു പു​റ​മേ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കെ​ല്ലാം വി​വി​ധ ദീ​പാ​വ​ലി സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്.

മാ​രു​തി സു​സു​ക്കി​യു​ടെ ഒ​രേ മോ​ഡ​ൽ കാ​റു​ക​ളാ​ണ് ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി ന​ൽ​കു​ക. ഇ​തി​നാ​യി മാ​ത്രം ര​ണ്ടു മി​ല്യ​ണ്‍ ഡോ​ള​റാ​ണ് സ​വ്ജി ദൊ​ലാ​ക്യ​യ്ക്ക് ചെ​ല​വാ​യ​ത്. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഈ ​സ​മ്മാ​ന​ദാ​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മു​ന്പും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ടു​ക​ൾ പോ​ലു​ള്ള സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ഇ​ദ്ദേ​ഹം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.