ദ്വീ​പി​നൊ​പ്പം മ​ങ്കും പി​ള്ളേ​രും! റ​ഷാ പാ​ടി, ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ
Wednesday, July 7, 2021 6:52 PM IST
ശാ​ന്തസു​ന്ദ​ര​മാ​യ ല​ക്ഷ​ദ്വീ​പി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി ദ്വീ​പുവാസി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​നും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി വി​ദ്യാ​ർഥിനി ആ​ല​പി​ച്ച ഗാ​നം സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

ല​ക്ഷ​ദ്വീ​പി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു "ദ്വീ​പി​നൊ​പ്പം മ​ങ്കും പി​ള്ളേ​രും' എ​ന്ന പേ​രി​ൽ ഇ​റ​ക്കി​യ ഗാ​ന​മാ​ണ് വൈ​റ​ലാ​യ​ത്. പാ​ട്ടി​ന്‍റെ പി​ന്ന​ണി​യും ആ​ലാ​പ​ന​വും കാ​മ​റ​യും തുടങ്ങി പാ​ട്ട് മി​ക്സിം​ഗ് വ​രെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ചെയ്തിരിക്കുന്നത്.

ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നാ​യ അ​നി മ​ങ്കി​ന്‍റെ വ​രി​ക​ൾ ആലപിച്ചിരിക്കുന്നത് കാ​യം​കു​ളം ഏ​യ്ഞ്ച​ൽ ആ​ർ​ക്കി​ലെ ഒ​മ്പ​താം ക്ലാ​സ്കാ​രി റ​ഷാ റി​നീ​ഷ് ആണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.