യഥേഷ്ടം നൃത്തം ചെയ്യുന്ന സ്പൈഡര്‍മാനും സുഹൃത്തുക്കളും; വൈറല്‍ വീഡിയോ കാണാം
Tuesday, November 29, 2022 1:15 PM IST
ഇടം ഏതായാലും മനസിനിഷ്ടമുള്ള രീതിയില്‍ ഒന്നു നൃത്തംചെയ്യുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ലല്ലൊ. അത്തരത്തില്‍ ആരെങ്കിലും ചുവടുവച്ചാല്‍ സ്വാഭാവികമായി അത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യും.

സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം പ്രകടനങ്ങള്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു വീഡിയോയില്‍ മൂന്ന് നാലുപേര്‍ ഇങ്ങനെ നൃത്തം ചെയ്യുന്നതാണുള്ളത്.

ധോലക്കിന്‍റെ അകമ്പടിയില്‍ ഇങ്ങനെ നൃത്തം ചെയ്യുന്ന ഇവര്‍ സ്പൈഡര്‍മാന്‍റെയും ജോക്കറിന്‍റെയും ഒക്കെ വേഷത്തിലാണ്. കൂട്ടത്തിലൊരാള്‍ ഉയരമുള്ള മനുഷ്യനായിട്ടാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

സാധാരണയായി വടക്കേ ഇന്ത്യയിലും മറ്റും വിവാഹത്തിന് വരന്‍റെ ഒപ്പം ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ നൃത്തം ചെയ്യാറുണ്ട്. അത് ഓര്‍മിപ്പിക്കും വിധമാണ് ഇവരുടെ ചുവട്‌വയ്പ്പ്.

ഏതായാലും ഇവരുടെ നൃത്തം കൂടിനിന്നവര്‍ക്കും നെറ്റിസണും ബോധ്യമായി. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "ജോക്കര്‍ ഒരു രക്ഷയുമില്ല' എന്നാണൊരു കമന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.