വിലപിടിപ്പുള്ള കുളി..! ഏ​ഴു കോ​ടി രൂപ വി​ല​യു​ള്ള ബാ​ത്ത് ട​ബ്ബുകൾ വില്പനയ്ക്ക്..
Wednesday, April 24, 2019 12:20 PM IST
ആ​ഡംബ​ര​ത്തി​ന്‍റെ അ​വ​സാ​ന വാ​ക്കാ​കു​കയാ​ണ് ഇ​റ്റാ​ലി​യ​ൻ ക​ന്പ​നി​യാ​യ ബാ​ൽ​ഡി നി​ർ​മി​ച്ച ബാ​ത്ത് ട​ബ്ബു​ക​ൾ. പൂ​ർ​ണ​മാ​യും സ്ഫ​ടി​ക​ത്തി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഈ ​ബാ​ത്ത് ട​ബ്ബി​ന്‍റെ വി​ല ഒ​രു മി​ല്യ​ണ്‍ അ​മേ​രി​ക്ക​ൻ ഡോ​ള​റാ​ണ്. അ​താ​യ​ത് ഏ​ക​ദേ​ശം ഏ​ഴു കോ​ടി ഇ​ന്ത്യ​ൻ രൂ​പ.

ആ​മ​സോ​ണി​ലെ മ​ഴ​ക്കാ​ടു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച പ​ത്തു ട​ണ്‍ ഭാ​രം വ​രു​ന്ന സ്ഫ​ടി​ക ക​ല്ലു​ക​ൾ കൊ​ത്തി​യാ​ണ് ഈ ​ബാ​ത്ത് ട​ബ്ബ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ബ്ര​സീ​ലി​ൽ​നി​ന്ന് ഇ​റ്റ​ലി​യി​ലെ​ത്തി​ച്ച ക​ല്ലു​ക​ൾ നൂ​റു​ക​ണ​ക്കി​ന് ക​ലാ​കാ​ര​ൻ​മാ​ർ ചേ​ർ​ന്നാ​ണ് കൊ​ത്തി ബാ​ത്ത് ട​ബ്ബാ​ക്കി മാ​റ്റി​യ​ത്.



റോസ്, വെ​ള്ള, പ​ച്ച നി​റ​ങ്ങ​ളി​ൽ ബാ​ത്ത് ട​ബ്ബു​ക​ൾ ല​ഭ്യ​മാ​ണ്. ര​ണ്ട​ടി ഉ​യ​ര​വും ആ​റ​ടി നീ​ള​വു​മു​ള്ള ഈ ​ബാ​ത്ത് ട​ബ്ബി​ൽ ഒ​രു സ​മ​യം മൂ​ന്നു​പേ​ർ​ക്ക് വ​രെ കി​ട​ന്ന് കു​ളി​ക്കാം. ദു​ബാ​യി​ലാ​ണ് ഈ ​ബാ​ത്ത് ട​ബ്ബു​ക​ളു​ടെ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത്. സ്ഫ​ടി​ക​ത്തി​ന് രോ​ഗ​ങ്ങ​ൾ സു​ഖ​മാ​ക്കാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്നാ​ണ് അ​റ​ബി​നാ​ടു​ക​ളി​ലു​ള്ള വി​ശ്വാ​സം. അ​തു​കൊ​ണ്ടു​ത​ന്നെ അ​വി​ടെ ഇ​വ​യ്ക്ക് മി​ക​ച്ച മാ​ർ​ക്ക​റ്റു​ണ്ടാ​കു​മെ​ന്നാ​ണ് ഇ​റ്റാ​ലി​യ​ൻ ക​ന്പ​നി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.