ഈ ​ഇ​രി​പ്പ് വെ​റു​തെ​യ​ല്ല! ക​ടു​ത്ത മ​ഞ്ഞു വീ​ഴ്ച, തു​ള​യ്ക്കു​ന്ന ത​ണു​പ്പ്. പ​ക്ഷേ, ഇ​വ​ർ​ക്കു പോ​കാ​നാ​വി​ല്ല!
Saturday, March 20, 2021 3:19 PM IST
മ​നു​ഷ്യ​രാ​യാ​ലും മൃ​ഗ​ങ്ങ​ളാ​യാ​ലും കു​ഞ്ഞു​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലി​ന് ഒ​രു കു​റ​വു​മു​ണ്ടാ​കി​ല്ല. മ​ക്ക​ൾ​ക്കു വേ​ണ്ടി എ​ന്തു ത്യാ​ഗം സ​ഹി​ക്കാ​നും മാ​താ​പി​താ​ക്ക​ൾ ത​യ്യാ​റാ​കും.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബി​ഗ് ബെ​യ​ർ വാ​ലി​യി​ൽ നി​ന്നു​ള്ള​വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഈ​ഗി​ൾ നെ​സ്റ്റ് ക്യാ​മി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് വീ​ഡി​യോ വ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ക​രു​ത​ലാ​ണ് ഈ ​വീ​ഡി​യോ​യെ പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​ത്.

ക​ടു​ത്ത മ​ഞ്ഞു വീ​ഴ്ച​യെ അ​വ​ഗ​ണി​ച്ചു മ​ഞ്ഞി​ൽ പു​ത​ഞ്ഞു കൂ​ട്ടി​ൽ അ​ട​യി​രി​ക്കു​ന്ന അ​മ്മ​പ്പ​രു​ന്തും കൂ​ട്ടി​രി​ക്കു​ന്ന അ​ച്ഛ​ൻ പ​രു​ന്തു​മാ​ണ് വീ​ഡി​യോ​യി​ൽ. ജാ​ക്കി എ​ന്ന അ​മ്മ​പ്പ​രു​ന്തും ഷാ​ഡോ കി​ങ് എ​ന്ന അ​ച്ഛ​ൻ പ​രു​ന്തു​മാ​ണ് ക​ടു​ത്ത മ​ഞ്ഞു വീ​ഴ്ച്ച​യി​ലും ത​ണു​പ്പി​നെ അ​വ​ഗ​ണി​ച്ചു മു​ട്ട​യ്ക്കു കാ​വ​ലി​രി​ക്കു​ന്ന​ത്.

അ​ച്ഛ​നും അ​മ്മ​യും മാ​റി​മാ​റി​യാ​ണ് അ​ട​യി​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ൽ മ​ഞ്ഞു പൊ​തി​യു​ന്പോ​ൾ ഇ​ട​യ്ക്കി​ട​യ്ക്കു കു​ട​ഞ്ഞു ക​ള​യു​ന്ന​തും കാ​ണാം. ബാ​ൾ​ഡ് ഈ​ഗി​ൾ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​രു​ന്ത് കു​ടും​ബ​മാ​ണി​ത്. ഏ​ക​ദേ​ശം 7,000 തൂ​വ​ലു​ക​ളു​ള്ള പ​രു​ന്തു​ക​ളു​ടെ ഈ ​തൂ​വ​ൽ​ക്കൂ​ട്ട​മാ​ണ് ക​ടു​ത്ത ത​ണു​പ്പി​ൽ​നി​ന്നു ര​ക്ഷ നേ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.