കാ​ക്കി​ക്കു​ള്ളി​ലെ കാ​രു​ണ്യം; അ​നാ​ഥ​യാ​യ വൃ​ദ്ധ​യ്ക്ക് പു​ത്ത​നു​ടു​പ്പും ചെ​രി​പ്പും ന​ൽ​കി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ
Sunday, September 29, 2019 11:18 AM IST
ആ​രോ​രു​മി​ല്ലാ​തെ തെ​രു​വി​ൽ അ​ല​ഞ്ഞ വൃ​ദ്ധ​യെ പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ളും ചെ​രി​പ്പും ധ​രി​പ്പി​ച്ച വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. മ​ധ്യ​പ്ര​ദേ​ശി​ലെ ദാ​മോ ജി​ല്ല​യി​ലെ മാ​ര​ഗോ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഇ​വ​രു​ടെ പേ​ര് ശ്ര​ദ്ധ ശു​ക്ല എ​ന്നാ​ണ്.

ഈ ​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ശ്ര​ദ്ധ​യെ അ​ഭി​ന​ന്ദി​ച്ച് മു​ൻ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പു​തി​യ വ​സ്ത്ര​ങ്ങ​ളും ചെ​രി​പ്പും ല​ഭി​ച്ച​പ്പോ​ൾ വൃ​ദ്ധ ക​ര​ഞ്ഞു​കൊ​ണ്ട് ശ്ര​ദ്ധ​യെ ആ​ലിം​ഗ​നം ചെ​യ്യു​ക​യും താ​ൻ അ​നാ​ഥ​യാ​ണെ​ന്ന് പ​റ​യു​ക​യും ചെ​യ്തു. ക​ര​ച്ചി​ല​ട​ക്കാ​ൻ പാ​ടു​പെ​ട്ട വൃ​ദ്ധ​യെ ശ്ര​ദ്ധ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.