ലണ്ടൻ നഗരം അടക്കി വാഴാൻ ഡ്രൈവറില്ലാ കാറുകൾ
Thursday, October 25, 2018 2:24 PM IST
2021ൽ ​ല​ണ്ട​നി​ലെ നി​ര​ത്തു​ക​ളി​ൽ ഡ്രൈ​വ​റി​ല്ലാത്ത ടാ​ക്സി​ക​ൾ ഓ​ടി​ക്കു​മെ​ന്ന് സ്വ​കാ​ര്യ ടാ​ക്സി ക​ന്പ​നി​യാ​യ അ​ഡി​സ​ണ്‍ ലീ ​അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​നാ​യി കാ​റു​ക​ളി​ൽ ഘ​ടി​പ്പി​ക്കേ​ണ്ട സോ​ഫ്റ്റ്‌‌വെ​യ​റു​ക​ൾ വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

യാ​ത്ര​ക്കാ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ഡ്രൈ​വ​റുടെ ആ​വ​ശ്യ​മി​ല്ലാ​തെ സ്വ​യം റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന കാ​റു​ക​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ നി​ല​വി​ലു​ണ്ട്. ഇ​വ​യ്ക്ക് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​കും ടാ​ക്സി​ക​ളാ​യി നി​ര​ത്തി​ലി​റ​ക്കു​ന്ന​തെ​ന്ന് അ​ഡി​സ​ണ്‍ ലീ ​അ​റി​യി​ച്ചു.

ല​ണ്ട​ൻ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ ഇ​ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ നൂ​റു​ക​ണ​ക്കി​ന് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ ജോ​ലി​ക്ക് സ്വ​യം ച​ലി​ക്കു​ന്ന ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ ഭീ​ഷണി​യാ​കു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.