ഭ്രമണവേഗം കുറയും, ഭൂചലനമുണ്ടാകും: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​മാ​​​​യി ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ. കൊ​​​​ളോ​​​​റാ​​​​ഡോ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ റോ​​​​ജ​​​​ർ ബി​​​​ഹാം, മി​​​​സൗ​​​​ള​​​​യി​​​​ലെ മൊ​​​​ൻ​​​​ഡാ​​​​ന സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ റെ​​​​ബേ​​​​ക്കാ ബെ​​​​ൻ​​​​ഡി​​​​ക് എ​​​​ന്നീ ഭൗ​​​​മ​​​​ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​ണ് മു​​​​ന്ന​​​​റി​​യി​​​​പ്പു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഭൂ​​​​മി​​​​യു​​​​ടെ ഭ്ര​​​​മ​​​​ണ​​​​വേ​​​​ഗ​​​​ത്തി​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന നേ​​​​രി​​​​യ വ്യ​​​​തി​​യാ​​​​ന​​​​ങ്ങ​​​​ൾ ഭൂ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്നും അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം ഭൂ​​​​മി​​​​യു​​​​ടെ ഭ്ര​​​​മ​​​​ണ​​​​വേ​​​​ഗ​​​​ത്തി​​​​ൽ കു​​​​റ​​​​വു​​​​വ​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ തു​​​​ട​​​​ർ​​​​ഭൂ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​ഠ​​​​നറി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. 1900 മു​​​​ത​​​​ൽ ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള​​​​ള ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ഠി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ഈ ​​​നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​ത്.

ഭൂ​​​മി​​​യു​​​ടെ ഭ്ര​​​മ​​​ണ​​​വേ​​​ഗ​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​യ​​​പ്പോ​​​ഴെ​​​ല്ലാം തീ​​​വ്ര​​​ത കൂ​​​ടി​​​യ ഭൂ​​​ച​​​ല​​​ന​​​ങ്ങ​​​ൾ തു​​​ട​​​​ർ​​​ച്ച​​​യാ​​​യി ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. മു​​​ൻ​​​കാ​​​ല ഭ്ര​​​മ​​​ണ​​​വേ​​​ഗ​​​ വ്യ​​​തിയാന വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ അ​​​ഞ്ചു ​വ​​​ർ​​​ഷം കൂ​​​ടു​​​ന്ന ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ലാ​​​ണ് ഭ്ര​​​മ​​​ണ​​വേ​​​ഗ​​​ത്തി​​​ൽ കു​​​റ​​​വു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​ത​​​നു​​​സ​​​രി​​​ച്ച് അ​​​ടു​​​ത്ത വ​​​ർ​​​ഷം ഭൂ​​​മി‍യു​​​ടെ ഭ്ര​​​മ​​​ണ​​വേ​​​ഗ​​​ത്തി​​​ൽ കു​​​റ​​​വു​​​ വ​​​രു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ‍‍‍യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.