ന​ന്ദി യു​വ​രാ​ജ്, ചാമ്പ്യനാണ് നിങ്ങൾ: ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി സ​ച്ചി​ന്‍റെ കു​റി​പ്പ്
രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​നോ​ടു വി​ട​ചൊ​ല്ലി​യ യു​വ​രാ​ജ് സിം​ഗി​ന് ആ​ശം​സ​ക​ള​റി​യി​ച്ച് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് യു​വി ന​ൽ​കി​യ എ​ല്ലാ സം​ഭാ​വ​ന​ക​ൾ​ക്കും സ​ച്ചി​ൻ ന​ന്ദി അ​റി​യി​ച്ചു. യു​വി​യു​ടെ "ര​ണ്ടാം ഇ​ന്നിം​ഗ്സി​ന്' ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു സ​ച്ചി​ൻ ആ​ശം​സാ വാ​ക്കു​ക​ൾ അ​റി​യി​ച്ച​ത്.

"എ​ന്തൊ​രു മി​ക​ച്ച ക​രി​യ​റാ​ണ് യു​വി, നി​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ടീ​മി​ന് ആ​വ​ശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം യ​ഥാ​ര്‍​ത്ഥ ചാ​മ്പ്യ​നാ​യി നി​ങ്ങ​ൾ വ​ന്നു. ജീ​വി​ത​ത്തി​ലും ഫീ​ൽ​ഡി​ലും എ​ല്ലാ ഉ​യ​ർ​ച്ചതാ​ഴ്ച​ക​ളി​ലും താ​ങ്ക​ൾ പു​റ​ത്തെ​ടു​ത്ത പോ​രാ​ട്ട​വീ​ര്യം വി​സ്മ​യ​ക​ര​മാ​യി​രു​ന്നു. നി​ങ്ങ​ളു​ടെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും. ക്രി​ക്ക​റ്റി​ന് വേ​ണ്ടി ചെ​യ്ത​തി​നെ​ല്ലാം ന​ന്ദി''.-​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വാ​ക്കു​ക​ളി​ൽ സ​ച്ചി​ൻ കു​റി​ച്ചു.




നീ​ണ്ട 17 വ​ർ​ഷ​ത്തെ ക​രി​യ​റി​നു​ശേ​ഷ​മാ​ണ് യു​വ​രാ​ജ് പാ​ഡ​ഴി​ച്ച​ത്. ഐ​പി​എ​ൽ ഒ​ഴി​കെ​യു​ള്ള ട്വ​ന്‍റി-20 ലീ​ഗു​ക​ളി​ൽ തു​ട​ർ​ന്നും ക​ളി​ക്കു​മെ​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​ന​ത്തി​ൽ അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.