പ്രണയം മുതൽ ഡിഎൻഎ ടെസ്റ്റ് വരെ..! കിരീടം ഉപേക്ഷിച്ച് റ​ഷ്യ​ന്‍ സു​ന്ദ​രി​യെ സ്വന്തമാക്കിയ മ​ലേ​ഷ്യ​ന്‍ രാ​ജാ​വി​ന്‍റെ ക​ഥ!
Sunday, July 28, 2019 3:55 PM IST
ചെ​റു​പ്പ​ക്കാ​രി​യാ​യ റ​ഷ്യ​ന്‍ സു​ന്ദ​രി​യി​ല്‍ മ​നം​മ​യ​ങ്ങി രാ​ജ്യാ​ധി​കാ​രം വ​രെ ഉ​പേ​ക്ഷി​ച്ച മ​ലേ​ഷ്യ​ന്‍ രാ​ജാ​വ് ഒ​ടു​വി​ല്‍ എ​ല്ലാം തി​രി​ച്ച​റി​യു​ക​യാ​ണ്. റി​ഹാ​ന ഒ​ക്സാ​ന വ്യോ​വോ​ഡി​ന എ​ന്ന സു​ന്ദ​രി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നാ​ണ് സു​ല്‍​ത്താ​ന്‍ മു​ഹ​മ്മ​ദ് അ​ഞ്ചാ​മ​ന്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം രാ​ജ്യാ​ധി​കാ​രം വ​ച്ചൊ​ഴി​ഞ്ഞ​ത്. എ​ന്നാ​ല്‍, ഒ​ക്സാ​ന പ്ര​സ​വി​ച്ച​ത് മ​റ്റാ​രു​ടെ​യോ കു​ഞ്ഞാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ സു​ല്‍​ത്താ​ന്‍ അ​വ​ളെ മൊ​ഴി ചൊ​ല്ലി​യി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍ കു​ഞ്ഞി​ന്‍റെ പി​തൃ​ത്വം തെ​ളി​യി​ക്കു​ന്ന​തി​ന് ഡി​എ​ന്‍​എ ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ഒ​ക്സാ​ന.

ജ​നു​വ​രി​യി​ലാ​ണ് സു​ല്‍​ത്താ​ന്‍ മു​ഹ​മ്മ​ദ് രാ​ജ്യാ​ധി​കാ​രം ഒ​ഴി​ഞ്ഞ​ത്. ന​വം​ബ​റി​ല്‍ മോ​സ്‌​കോ​യി​ല്‍​ വ​ച്ചു​ ന​ട​ന്ന വി​വാ​ഹം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് അ​ധി​കാ​ര​മൊ​ഴി​ഞ്ഞ് ഒ​ക്സാ​ന​യ്ക്കൊ​പ്പം ജീ​വി​ക്കാ​ന്‍ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍, ര​ണ്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് ലി​യോ​ണ്‍ ത​ന്‍റേതാ​ക​ണ​മെ​ന്നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച സു​ല്‍​ത്താ​ന്‍ മു​ഹ​മ്മ​ദ്, ഒ​ക്സാ​ന​യു​മാ​യു​ള്ള ബ​ന്ധം പി​രി​ഞ്ഞെ​ന്നും പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ല്‍, മു​ന്‍ മി​സ് മോ​സ്‌​കോ കൂ​ടി​യാ​യ ഒ​ക്സാ​ന ര​ണ്ടും ക​ല്‍​പ്പി​ച്ചാ​ണ്.



കു​ഞ്ഞി​ന്‍റെ പി​താ​വ് മ​റ്റാ​രോ ആ​ണെ​ന്ന സു​ല്‍​ത്താ​ന്‍റെ പ്ര​ഖ്യാ​പ​നം ഒ​ക്സാ​ന​യെ വ​ല്ലാ​തെ ചൊ​ടി​പ്പി​ച്ചു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്നു. കു​ഞ്ഞി​ന് സു​ല്‍​ത്താ​ന്‍റെ അ​തേ ഛായ​യാ​ണെ​ന്ന് പ​റ​ഞ്ഞ ഒ​ക്സാ​ന, ഡിഎ​ന്‍​എ ടെ​സ്റ്റി​ന് വി​ധേ​യ​നാ​കാ​ന്‍ സു​ല്‍​ത്താ​ന് ധൈ​ര്യ​മു​ണ്ടോ എ​ന്നും ചോ​ദി​ച്ചു. ത​നി​ക്കെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​ന് സു​ല്‍​ത്താ​ന്‍ പ​ര​സ്യ​മാ​യി മാ​പ്പു​ചോദി​ക്ക​ണ​മെ​ന്നും ഒ​ക്സാ​ന ആ​വ​ശ്യ​പ്പെ​ട്ടു. സു​ല്‍​ത്താ​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​സം​ബ​ന്ധ​മാ​ണെ​ന്ന് ഒ​ക്സാ​ന​യു​ടെ അ​ടു​ത്ത സു​ഹൃ​ത്ത് ലി​ലി​യ ന​സ്ത​യേ​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സു​ല്‍​ത്താ​നന്‍റെ വാ​ക്കു​ക​ള്‍ ഒ​ക്സാ​ന​യെ വ​ള​രെ​യേ​റെ വേ​ദ​നി​പ്പി​ച്ചു​വെ​ന്ന് ലി​ലി​യ പ​റ​ഞ്ഞു. ഒ​ക്സാ​ന​യു​ടെ ര​ക്ഷി​താ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മൊ​ക്കെ ഈ ​അ​ധി​ക്ഷേ​പ​ത്തി​ന് സു​ല്‍​ത്താ​ന്‍ പ​ര​സ്യ​മാ​യി മാ​പ്പു​ചോ​ദി​ക്കു​ന്ന​ത് പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. സു​ല്‍​ത്താ​ന് സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ ഡിഎ​ന്‍എ ടെ​സ്റ്റി​ന് ഹാ​ജ​രാ​കു​ക​യാ​ണ് വേ​ണ്ട​ത്. ഡിഎ​ന്‍എ ടെ​സ്റ്റി​ന് വി​ധേ​യ​യാ​കാ​ന്‍ ഒ​ക്സാ​ന ത​യ്യാ​റാ​ണെ​ന്നും ലി​ലി​യ വ്യ​ക്ത​മാ​ക്കി.

സു​ല്‍​ത്താന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍ വി​ഡ്ഢി​ത്ത​മാ​ണെ​ന്ന് അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​നും മു​ന്‍ റ​ഷ്യ​ന്‍ സെ​ന​റ്റ​റു​മാ​യ എ​വ്ഗ​നി ടാ​ര്‍​ലോ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല സു​ല്‍​ത്താ​നും ഒ​ക്‌​സാ​ന​യും വി​വാ​ഹ​മോ​ചി​ത​രാ​യി എ​ന്ന വാ​ര്‍​ത്ത​യും ടാ​ര്‍​ലോ ത​ള്ളി. കു​ഞ്ഞി​ന്‍റെ പി​തൃ​ത്വ​ത്തി​ല്‍ സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ അ​ത് തെ​ളി​യി​ക്കാ​ന്‍ ശാ​സ്ത്രീ​യ​മാ​യ മാ​ര്‍​ഗ​ങ്ങ​ളു​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഒ​ക്സാ​ന​യ്ക്ക് എ​ല്ലാ​വി​ധ നി​യ​മ​പ​രി​ര​ക്ഷ​യും ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ണ്‍ ഏ​ഴി​നാ​ണ് സു​ല്‍​ത്താ​നും ഒ​ക്സാ​ന​യും വി​വാ​ഹി​ത​രാ​യ​ത്. ന​വം​ബ​റി​ല്‍ മോ​സ്‌​കോ​യി​ല്‍ മ​റ്റൊ​രു വി​വാ​ഹ​ച്ച​ട​ങ്ങും ന​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.