തി​ര​ക്കേ​റി​യ റോ​ഡി​ൽ ലാ​ൻ​ഡ് ചെ​യ്ത് വി​മാ​നം; അ​മ്പ​ര​ന്ന് യാ​ത്രി​ക​ർ
Thursday, December 27, 2018 1:10 PM IST
തി​ര​ക്കേ​റി​യ റോ​ഡി​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യെ അ​മ്പ​ര​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ​യി​ലാ​ണ് സം​ഭ​വം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ചീ​റി​പാ​യു​ന്ന ഹൈ​വെ​യു​ടെ ഒ​രു വ​ശ​ത്ത് വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

ര​ണ്ടു പേ​ർ​ക്ക് യാ​ത്ര ചെ​യ്യു​വാ​ൻ സാ​ധി​ക്കു​ന്ന ഒ​രു എ​ഞ്ചി​നു​ള്ള ഈ ​വി​മാ​നം റ്റ​ലാ​ഡേ​ഗ മു​ൻ​സി​പ്പ​ൽ എ​യ​ർ​പോ​ർ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണെ​ന്ന് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വ​ക്താ​വ് റി​ക്ക് ബ്രെ​യ്റ്റ​ൻ​ഫീ​ൽ​ഡി​റ്റ് അ​റി​യി​ച്ചു. എ​ഞ്ചി​ൻ ത​ക​രാ​റ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​താ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്നും യാ​ത്രി​ക​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.