കണ്ണ് നിറയിക്കും കുഞ്ഞ് പൈതൽ; ലോ​ക പ്ര​സ് ഫോ​ട്ടോ പു​ര​സ്ക്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ ചി​ത്ര​മി​താ..
Friday, April 12, 2019 2:34 PM IST
അ​മേ​രി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ കു​ടി​യേ​റ്റ​ത്തി​നി​ടെ പി​ടി​യി​ലാ​യ യു​വ​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​മ്പോ​ൾ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ കു​ട്ടി ക​ര​യു​ന്ന​തി​ന്‍റെ ചി​ത്ര​ത്തി​ന് ലോ​ക പ്ര​സ് ഫോ​ട്ടോ പു​ര​സ്ക്കാ​രം. ജോ​ണ്‍ മൂ​ർ പ​ക​ർ​ത്തി​യ​താ​ണ് ഈ ​ചി​ത്രം.

ലോ​ക​മെ​മ്പാ​ടു​മു​ള്ള 4,738 ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ 78,801 ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ഏ​റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ ​ചി​ത്ര​ത്തെ തേ​ടി പു​ര​സ്ക്കാ​ര​മെ​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം ഏ​റെ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങി​യ ചി​ത്ര​മാ​ണി​ത്.

സാ​ന്ദ്ര സാ​ഞ്ച​സ് എ​ന്നു പേ​രു​ള്ള യു​വ​തി​യും അ​വ​രു​ടെ മ​ക​ൾ യ​നേ​ല​യു​മാ​ണ് അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റു​ന്ന​തി​നി​ടെ മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ വ​ച്ച് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ്മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത് ക​ണ്ട് ഭ​യ​ന്ന് മ​ക​ൾ യ​നേ​ല പോ​ലീ​സു​കാ​രു​ടെ മു​ഖ​ത്ത് നോ​ക്കി ക​ര​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ജോ​ണ്‍ മൂ​ർ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

അ​ദ്ദേ​ഹം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്രം വൈ​റ​ലാ​യി ക​ത്തി​പ്പ​ടർന്നു. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ നി​ന്നും മ​ക്ക​ളെ വേ​ർ​പി​രി​ക്കു​ന്ന അ​മേ​രി​ക്ക​ൻ ന​യ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ക​യും ചെ​യ്തു. ഇ​തി​നെ തു​ട​ർന്നാണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ട്ട് ട്രം​പ് ന​യ​ത്തി​ൽ മാ​റ്റം വ​രുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.