ദരിദ്രകർഷകൻ വിൽപ്പനയ്ക്ക് വച്ച പ​ച്ച​ക്ക​റി​ക്ക് മു​ക​ളി​ലൂടെ വാ​ഹ​നം ക​യ​റ്റി​യിറ​ക്കി ഉ​ദ്യോ​ഗ​സ്ഥ ക്രൂരത
Sunday, November 17, 2019 4:01 PM IST
റോ​ഡ​രി​കി​ൽ വി​ൽ​പ്പ​ന​യ്ക്ക് വ​ച്ച പ​ച്ച​ക്ക​റി​ക്ക് മു​ക​ളി​ൽ വാ​ഹ​നം ക​യ​റ്റി​യിറ​ക്കി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​പു​രി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം. വി​ൽ​പ്പ​ന​യ്ക്കാ​യി നി​ര​ത്തി വ​ച്ചി​രു​ന്ന പ​ച്ച​ക്ക​റി​ക്ക് മു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ഹ​നം മ​ന​പ്പൂ​ർ​വം ഓ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പ​ച്ച​ക്ക​റി​ക്കു മു​ക​ളി​ലൂ​ടെ വാ​ഹ​നം നി​ര​വ​ധി ത​വ​ണ മു​ന്നോ​ട്ടും പി​ന്നോ​ട്ടും എ​ടു​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. നി​ര​വ​ധി പേ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഈ ​പ​രാ​ക്ര​മം. അ​നു​മ​തി​യി​ല്ലാ​തെ ക​ര്‍​ഷ​ക​ന്‍ പ​ച്ച​ക്ക​റി വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ ചൊ​ടി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.