സല്യൂട്ട് സർ..! പെരുവഴിയിലായ മലയാളിക്ക് സഹായമായി ദുബായ് പോലീസ്
Friday, August 16, 2019 12:48 PM IST
പോ​ലീ​സു​കാ​രെ കു​റി​ച്ച് നാ​നാ​ഭാ​ഗ​ത്തു നി​ന്നും പ​രാ​തി​ക​ളും കു​റ്റ​ങ്ങ​ളും മാ​ത്രം കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് ദു​ബാ​യ് പോ​ലീ​സ് വീ​ണ്ടും ജ​ന​ങ്ങ​ളു​ടെ ആ​ദ​ര​വ് നേ​ടി​യി​രി​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ സേ​വ​ക​നാ​ണ് പോ​ലീ​സെ​ന്ന സ​ത്യം പ​ല പോ​ലീ​സു​കാ​രും മ​റ​ന്നു പോ​കു​ന്പോ​ഴാ​ണ് അ​ജ്ഞാ​ത​നാ​യ ആ ​ദു​ബാ​യ് പോ​ലീ​സു​കാ​ര​ൻ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ജ​ന​സേ​വ​ക​നാ​യ​ത്.

നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ദു​ബാ​യ് പോ​ലീ​സ് ഓ​ഫീ​സ​ർ വ​ഴി​യി​ൽ ഒ​രാ​ൾ വി​ഷ​ണ്ണ​നാ​യി നി​ൽ​ക്കു​ന്ന​ത് ക​ണ്ട് വ​ണ്ടി​യി​ൽ നി​ന്നി​റ​ങ്ങി കാ​ര്യം തി​ര​ക്കി. മ​ല​യാ​ളി​യാ​യ അ​ബ്ദു​ൾ വ​ഹാ​ബ് എ​ന്ന​യാ​ളാ​ണ് വ​ഴി​യി​ൽ നി​ന്നി​രു​ന്ന​ത്. വ​ഹാ​ബി​ന്‍റെ കാ​റി​ന്‍റെ മു​ൻ​ച​ക്രം പൊ​ട്ടി യാ​ത്ര മു​ട​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു.

ക​ടു​ത്ത ചൂ​ടി​ൽ ആ​രും സ​ഹാ​യി​ക്കാ​നി​ല്ലാ​തെ വ​ഹാ​ബ് എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​ൽ​ക്കു​ന്പോ​ഴാ​ണ് ഈ ​പോ​ലീ​സ് ഓ​ഫീ​സ​ർ എ​ത്തി​യ​ത്. കാ​റി​ന​ടി​യി​ലേ​ക്ക് ക​യ​റി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ വ​ഹാ​ബി​ന് കാ​ൽ​മു​ട്ടു വേ​ദ​ന മൂ​ലം ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ ആ ​പോ​ലീ​സ് ഓ​ഫീ​സ​ർ മ​റ്റൊ​ന്നും ചി​ന്തി​ക്കാ​തെ ഉ​ട​ൻ ത​ന്നെ കാ​റി​ന​ടി​യി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റി ത​ക​രാ​ർ നോ​ക്കി ട​യ​ർ​മാ​റ്റി​യി​ട്ട് കാ​ർ ന​ന്നാ​ക്കി.

കു​റേ നേ​രം പാ​ടു​പെ​ട്ടാ​ണ​ത്രെ ട​യ​ർ മാ​റ്റി​യ​ത്. ബ​ർ​ദു​ബാ​യ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. ഷാ​ർ​ജ​യ്ക്കും അ​ജ്മാ​നും ഇ​ട​യി​ലു​ള്ള എ​മി​റേ​റ്റ്സ് റോ​ഡി​ൽ രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​ത്രി മു​ഴു​വ​ൻ ഡ്യൂ​ട്ടി ചെ​യ്ത് ക്ഷീ​ണി​ച്ച് രാ​വി​ലെ വീ​ട്ടി​ലേ​ക്ക് വി​ശ്ര​മി​ക്കാ​നാ​യി പോ​കും വ​ഴി​യാ​ണ് ആ ​പോ​ലീ​സ് ഓ​ഫീ​സ​ർ കാ​ർ ന​ന്നാ​ക്കാ​ൻ സ​ൻ​മ​ന​സ് കാ​ണി​ച്ച​ത്. ഇ​താ​ണ് പോ​ലീ​സ്....​ഇ​ങ്ങ​നെ​യാ​ക​ണം പോ​ലീ​സ്...​സ​ല്യൂ​ട്ട് സ​ർ...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.