റോ​ബ​ട്ട് വി​ള​മ്പു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്ക​ണോ ?; ഭൂ​വ​നേ​ശ്വ​റി​ലേ​ക്ക് പോ​രു
Thursday, October 17, 2019 1:13 PM IST
മ​നു​ഷ്യ​ന് പ​ക​രം യ​ന്ത്ര​ങ്ങ​ൾ പ​ല​യി​ട​ങ്ങ​ളി​ലും സ്ഥാ​നം പി​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്നു​ണ്ട്. അ​ത്ത​ര​മൊ​രു ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്. റ​സ്റ്റൊ​റ​ന്‍റി​ൽ റോ​ബ​ട്ട് ഭ​ക്ഷ​ണം വി​ള​മ്പു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ൽ നി​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

റോ​ബോ ഷെ​ഫ് എ​ന്ന് പേ​രു​ള്ള റ​സ്റ്റൊ​റ​ന്‍റി​ലു​ള്ള റോ​ബ​ട്ടി​ന്‍റെ പേ​ര് ചാം​പ, ച​മേ​ലി എ​ന്ന് പേ​രു​ള്ള ര​ണ്ട് റോ​ബ​ട്ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ജീ​ത് ബ​സ എ​ന്നു പേ​രു​ള്ള​യാ​ളാ​ണ് ഈ ​ആ​ശ​യ​ത്തി​ന് പി​ന്നി​ൽ. സി​വി​ൽ എ​ഞ്ചി​നീ​യ​റാ​യ ഇ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ൽ പോ​യ​പ്പോ​ൾ ക​ണ്ട ആ​ശ​യ​മാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്.

മു​ൻ​പി​ലു​ള്ള കം​പ്യൂ​ട്ട​ർ ന​ൽ​കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ് റോ​ബ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം. റോ​ബ​ട്ടു​ക​ൾ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന നി​ര​വ​ധി റ​സ്റ്റൊ​റ​ന്‍റു​ക​ൾ ഇ​ന്ത്യ​യി​ലു​ണ്ട്. എ​ന്നാ​ൽ അ​വ​യെ​ല്ലാം ചൈ​ന​യി​ൽ നി​ന്നും മ​റ്റും ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണ്. എ​ന്നാ​ൽ റോ​ബോ ഷെ​ഫി​ലു​ള്ള ര​ണ്ട് റോ​ബ​ട്ടു​ക​ളും ഇ​ന്ത്യ​യി​ൽ ത​ന്നെ നി​ർ​മി​ച്ച​താ​ണെ​ന്ന് ഉ​ട​മ ജീ​ത് ബ​സ വ്യ​ക്ത​മാ​ക്കി. റോ​ബ​ട്ട് ഭ​ക്ഷ​ണം വി​ള​മ്പു​ന്ന ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.