ഭ​ർ​ത്താ​വ് ഒ​രു രൂ​പ പോ​ലും ചി​ല​വ​ഴി​ക്കു​ന്നി​ല്ല; മധുവിധുവിനിടെ വി​വാ​ഹ​മോ​ച​നം തേ​ടി നവവധു
Thursday, April 11, 2019 11:53 AM IST
പ​ണം ചി​ല​വ​ഴി​ക്കു​ന്ന​തി​ൽ വ​ള​രെ​യ​ധി​കം പി​ശു​ക്ക് കാ​ണി​ക്കു​ന്ന ഭ​ർ​ത്താ​വി​ൽ നി​ന്നും മധുവിധു കഴിയുന്നതിനു മുമ്പേ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് ന​വ​വ​ധു. അ​ബു​ദാ​ബി​യി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കു​ന്ന​തി​നും ക​റ​ന്‍റ് ബി​ല്ലും വെ​ള്ള​ത്തി​ന്‍റെ വാ​ട​ക​യും കൊ​ടു​ക്കു​വാ​ൻ ഭ​ർ​ത്താ​വ് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും എ​ല്ലാ​ത്തി​നു​മു​ള്ള പ​ണം ന​ൽ​കു​വാ​ൻ ത​ന്നെ എ​പ്പോ​ഴും നി​ർ​ബ​ന്ധി​ക്കു​ക​യാ​ണെ​ന്നാ​ണ് വ​ധു​വി​ന്‍റെ വാ​ദം.

വി​വാ​ഹ​ത്തി​നു​ള്ള പ​ണം പോ​ലും ഭ​ർ​ത്താ​വ് ചി​ല​വാ​ക്കി​യി​ല്ലെ​ന്ന് ഈ ​യു​വ​തി പ​റ​യു​ന്നു. വീ​ട്ടി​ലേ​ക്കു​ള്ള എ​ല്ലാ ഫ​ർ​ണി​ച്ച​ർ ഉ​പ​ക​ര​ണ​ങ്ങ​ളും യു​വ​തി​യാ​ണ് വാ​ങ്ങി​യ​ത്. ഭ​ർ​ത്താ​വി​ൽ നി​ന്നു​മു​ള്ള ഈ ​പെ​രു​മാ​റ്റ​ത്തി​ൽ മ​നം മ​ടു​ത്ത ഭാ​ര്യ ത​ന്‍റെ അ​തൃ​പ്തി​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു​വെ​ങ്കി​ലും ഭാ​ര്യ​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വി​ൽ നി​ന്നും വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി കോ​ട​തി​യെ അ​പേ​ക്ഷി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.