"പ്രി​യ​പ്പെ​ട്ട വി​ക്രം, ദ​യ​വാ​യി സി​ഗ്ന​ൽ ന​ൽ​കു, ഞ​ങ്ങ​ൾ പി​ഴ ഈ​ടാ​ക്കി​ല്ല'; വി​ക്രം ലാ​ൻ​ഡ​റി​നെ തേ​ടി നാ​ഗ്പൂ​ർ പോ​ലീ​സി​ന്‍റെ ട്വീ​റ്റ്
Tuesday, September 10, 2019 1:09 PM IST
രാ​ജ്യം മു​ഴു​വ​ൻ ഒ​രു​മി​ച്ച് ദു​ഖി​ച്ച സം​ഭ​വ​മാ​യി​രു​ന്നു ച​ന്ദ്ര​യാ​ൻ 2 ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന​റി​ഞ്ഞ നി​മി​ഷം. ലാ​ൻ​ഡ​ർ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സ്പ​ർ​ശി​ക്കു​ന്ന​തി​ന് നി​മി​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ലാ​ൻ​ഡ​റും ഇ​സ്രോ കേ​ന്ദ്ര​വും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് വി​ക്രം ലാ​ൻ​ഡ​ർ ത​ക​ർ​ന്നി​ട്ടി​ല്ലെ​ന്ന് അ​റി​ഞ്ഞ വാ​ർ​ത്ത ഏ​വ​ർ​ക്കും ആ​ശ്വാ​സ​മാ​യി​രു​ന്നു. ലാ​ൻ​ഡ​റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മത്തി​ലാ​ണ് ഇ​സ്രോ. ഇ​പ്പോ​ഴി​താ ലാ​ൻ​ഡ​റി​നെ കു​റി​ച്ചു​ള്ള നാ​ഗ്പൂ​ർ പോ​ലീ​സി​ന്‍റെ ട്വീ​റ്റാ​ണ് ഏ​റെ വൈ​റ​ലാ​യി മാ​റു​ന്ന​ത്.

"പ്രി​യ​പ്പെ​ട്ട വി​ക്രം, ദ​യ​വാ​യി സി​ഗ്ന​ൽ ന​ൽ​കു. സി​ഗ്ന​ൽ തെ​റ്റി​ച്ച കാ​ര​ണ​ത്താ​ൽ ഞ​ങ്ങ​ൾ പി​ഴ ഈ​ടാ​ക്കി​ല്ല'. ട്വീ​റ്റ് നി​മി​ഷ നേ​ര​ത്തി​നു​ള്ളി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.