പേ​ര​റി​യാ​ത്ത പു​രാ​ത​ന ന​ഗ​രം ക​ണ്ടെ​ത്തി
Saturday, April 6, 2019 2:06 PM IST
4000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​ത​ന ന​ഗ​രം ക​ണ്ടെ​ത്തി. ഒ​രു സം​ഘം ഫ്ര​ഞ്ച് പു​രാ​വ​സ്തു ഗ​വേ​ഷ​ക​രാ​ണ് ഇ​റാ​ക്കി​ലെ കു​ർ​ദി​സ്ഥാ​ന​ത്തി​ൽ പു​രാ​ത​ന ന​ഗ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. 2012 മു​ത​ൽ ന​ട​ന്നു​വ​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സാ​ഗ്റോ​സ് മ​ല​നി​ര​ക​ൾ​ക്ക് സ​മീ​പം ന​ഗ​രം ക​ണ്ടെ​ത്തി​യ​ത്.

മ​ല​നി​ര​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന ലു​ല്ലു​ബി എ​ന്ന മ​നു​ഷ്യ​വം​ശ​ത്തി​ലെ ആ​ളു​ക​ൾ താ​മ​സി​ച്ചി​രു​ന്ന​താ​കാം ഈ ​ന​ഗ​രം എ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ബി​സി 2200ൽ ​സ്ഥാ​പി​ക്ക​പ്പെ​ട്ട ശി​ലാ​ഫ​ല​ക​ങ്ങ​ളും മ​ണ്‍​ഫ​ല​ക​ങ്ങ​ളും ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

വി​വി​ധ ധാ​ന്യ​ങ്ങ​ൾ ഇ​വി​ടെ കൃ​ഷി ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 4000 വ​ർ​ഷം മു​ന്പു​ണ്ടാ​യ ഒ​രു തീ​പി​ടു​ത്ത​ത്തി​ലാ​ണ് ഈ ​ന​ഗ​രം ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യും ഈ ​ന​ഗ​ര​ത്തി​ന്‍റെ പേ​രെ​ന്താ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്താ​ൻ ഗ​വേ​ഷ​ക​ർ​ക്ക് ആ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.