കു​ഞ്ഞി​ന്‍റെ മു​റി​യി​ൽ ഒ​രു "വ​ള്ളി'; ഷൂ ​ലെ​യ്സ് എ​ന്നു ക​രു​തി എ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ...
Thursday, March 4, 2021 2:49 PM IST
കു​ഞ്ഞു​ങ്ങ​ളു​ടെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ത്ര അ​ടു​ക്കി​വെ​ച്ചാ​ലും കു​റ​ച്ചു ക​ഴി​യു​ന്പോ​ൾ പ​ഴ​യ​തു​പോ​ലെ അ​വി​ടെ​യു​മി​വി​ടെ​യു​മൊ​ക്കെ കി​ട​ക്കും.

ഓ​സ്ട്രേ​ലി​യി​ലെ സി​ഡ്നി​യി​ലു​ള്ള ആ​റു വ​യ​സു​കാ​രി പോ​പ്പി​യും ഇ​ങ്ങ​നെ​യാ​ണ്. പോ​പ്പി​യു​ടെ അ​മ്മ മെ​ഗ് നി​ര​ന്നു കി​ട​ക്കു​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ൾ അ​ടു​ക്കി വെ​യ്ക്കാ​നാ​യി മ​ക​ളു​ടെ മു​റി​യി​ലെ​ത്തി​യ​താ​യി​രു​ന്നു. ലൈ​റ്റ് ഇ​ടാ​തെ മു​റി​ക്ക​ക​ത്ത് ക​യ​റി​യ അ​മ്മ ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു ഷൂ ​ലെ​യ്സ് കി​ട​ക്കു​ന്ന​തു ക​ണ്ടു.

ലൈ​റ്റി​ട്ട​തി​നു​ശേ​ഷം ലെ​യ്സ് എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ, ലെ​യ്സി​ന് ഒ​രു അ​ന​ക്കം. ത​ല ഉ​യ​ർ​ത്തി ക​ടി​ക്കാ​നൊ​രു​ങ്ങു​ന്ന പാ​ന്പി​നെ​യാ​ണ് താ​ൻ എ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​തെ​ന്ന് മെ​ഗ് അ​റി​യു​ന്ന​ത് അ​പ്പോ​ഴാ​ണ്.

പേ​ടി​ച്ച് കൈ ​വ​ലി​ച്ച മെ​ഗി​നെ ഭ​യ​പ്പെ​ടു​ത്തി​യ കാ​ര്യം ആ ​ദി​വ​സ​വും പോ​പ്പി ആ ​മു​റി​യി​ലി​രു​ന്ന് ക​ളി​ച്ചി​രു​ന്ന​ല്ലോ എ​ന്ന​താ​ണ്. എ​ന്താ​യാ​ലും ഗോ​ൾ​ഡ​ണ്‍ ക്രൗ​ണ്‍​ഡ് സ്നേ​ക്ക് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​ന്പി​നെ അ​മ്മ ക​ണ്ട​തു​കൊ​ണ്ട് വ​ലി​യ അ​പ​ക​ട​മൊ​ന്നും പ​റ്റി​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.