കു​രു​ന്നു​ക​ളു​ടെ ചു​വ​ട് തെ​റ്റാ​തി​രി​ക്കു​വാ​ൻ സ​ദ​സി​ൽ നി​ന്ന് അ​ധ്യാ​പി​ക​യു​ടെ നൃ​ത്തം; കൈയടിച്ച് സോഷ്യൽ മീഡിയ
Tuesday, March 26, 2019 12:36 PM IST
കു​ട്ടി​ക​ൾ വേ​ദി​യി​ൽ നൃ​ത്തം ചെ​യ്യു​മ്പോ​ൾ ഇ​വ​രു​ടെ ചു​വ​ടു​ക​ൾ തെ​റ്റാ​തി​രി​ക്കു​വാ​ൻ സ​ദ​സി​ൽ നി​ന്ന് അ​ധ്യാ​പി​ക നൃ​ത്തം ചെ​യ്ത് കാ​ണി​ക്കു​ന്ന​തി​ന്‍റെ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൈ​യ​ടി നേ​ടു​ന്നു. ഏ​ത് സ്കൂ​ളി​ൽ നി​ന്നാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളെ​ന്ന് വ്യ​ക്ത​മ​ല്ല.

കാ​ഴ്ചയി​ൽ ന​ഴ്സ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ. സ്കൂ​ളി​ലെ ആ​ഘോ​ഷ ച​ട​ങ്ങി​ലാ​ണ് മ​മ്മൂ​ട്ടി നാ​യ​ക​നാ​യ പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ എ​ന്ന ചി​ത്ര​ത്തി​ലെ മി​ട്ടാ​യി​പ്പൂ മ​ര​ത്തിേന്മേൽ ക​ണ്ടോ ക​ണ്ടോ മി​ട്ടാ​യി.. എ​ന്ന പാ​ട്ടി​നൊ​പ്പം കു​ട്ടി​ക​ളു​ടെ നൃ​ത്തം ചെ​യ്ത​ത്. കു​ട്ടി​ക​ളു​ടെ ചു​വ​ടു​ക​ൾ തെ​റ്റാ​തി​രി​ക്കു​വാ​ൻ സ​ദ​സി​നു മു​ൻ​പി​ൽ നി​ന്നു ത​ന്നെ അ​ധ്യാ​പി​ക​യും നൃ​ത്തം ചെ​യ്തു.

സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​ൻ നൃ​ത്തം ചെ​യ്ത അ​ധ്യാ​പി​ക​യ്ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.