ആ​ർ​ക്കും വീ​ഴാ​തെ അ​മേ​രി​ക്ക​ൻ ജാ​ക്പോ​ട്ട് റി​ക്കാ​ർ​ഡ് തു​ക​യി​ലേ​ക്ക്!
Sunday, October 21, 2018 9:13 AM IST
ലോ​കം കാ​ത്തി​രു​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ഇ​ന്ന​ലെ​യും അ​മേ​രി​ക്ക​ൻ മെ​ഗാ മി​ല്യ​ൺ​സ് ജാ​ക്പോ​ട്ടി​ന് ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഫ​ല​മോ, ജാ​ക്പോ​ട്ടു​ക​ളു​ടെ ലോ​ക​ച​രി​ത്രം തി​രു​ത്തി ഞെ​ട്ടി​ക്കു​ന്ന സ​മ്മാ​ന​ത്തു​ക​യി​ലേ​ക്ക് മെ​ഗാ മി​ല്യ​ൺ​സ് ലോ​ട്ട​റി കു​തി​ച്ചു. ഇ​ന്ന​ലെ​യും ആ​ർ​ക്കും ന​റു​ക്കു​വീ​ഴാ​തി​രു​ന്ന​തോ​ടെ​യാ​ണ് സ​മ്മാ​ന​ത്തു​ക റോ​ക്ക​റ്റ് പോ​ലെ മു​ക​ളി​ലേ​ക്കു കു​തി​ച്ച​ത്.

ഒാ​രോ ന​റു​ക്കെ​ടു​പ്പി​ലും ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ സ​മ്മാ​ന​ത്തു​ക ഉ​യ​രു​ന്ന​താ​ണ് അ​മേ​രി​ക്ക​ൻ ജാ​ക്പോ​ട്ടു​ക​ളു​ടെ പൊ​തു​രീ​തി. 97 കോ​ടി ഡോ​ള​ർ (7,120 കോ​ടി രൂ​പ) ആ​യി​രു​ന്നു ലോ​ട്ട​റി​യു​ടെ ഇ​ന്ന​ലെ​ത്തെ സ​മ്മാ​ന​ത്തു​ക. എ​ന്നാ​ൽ, ജോ​ർ​ജി​യ​യി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തോ​ടെ സ​മ്മാ​ന​ത്തു​ക വീ​ണ്ടും കു​തി​ച്ചു. 160 കോ​ടി ഡോ​ള​ർ (1.6 ബി​ല്യ​ൺ ഡോ​ള​ർ)​ആ​യി​ട്ടാ​ണ് സ​മ്മാ​ന​ത്തു​ക വ​ർ​ധി​ച്ച​ത്. ഇ​ത് ഇ​ന്ത്യ​ൻ രൂ​പ​യി​ൽ ഏ​ക​ദേ​ശം 12,000 കോ​ടി രൂ​പ വ​രും.

ഭാ​ഗ്യ​ശാ​ലി​യെ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കും. സ​മ്മാ​ന​ത്തു​ക​യും അ​തി​ന​നു​സ​രി​ച്ചു വ​ർ​ധി​ക്കും. 2016 ജ​നു​വ​രി 13ന് ​ന​റു​ക്കെ​ടു​ത്ത പ​വ​ർ ബോ​ൾ എ​ന്ന ലോ​ട്ട​റി​ക്കാ​ണ് ഏ​റ്റ​വും വ​ലി​യ തു​ക എ​ന്ന റി​ക്കാ​ർ​ഡ്.

അ​തു മൂ​ന്നു പേ​ർ​ക്കാ​യി സ​മ്മാ​നം വീ​തം​വ​ച്ചു​പോ​യി. 150 കോ​ടി ഡോ​ള​ർ ആ​യി​രു​ന്നു അ​തി​ന്‍റെ സ​മ്മാ​ന​ത്തു​ക. സ​മ്മാ​ന​ത്തു​ക വ​ർ​ധി​ച്ച​തോ​ടെ ഭ്രാ​ന്ത​മാ​യ ആ​വേ​ശ​ത്തോ​ടെ ആ​ളു​ക​ൾ ലോ​ട്ട​റി വാ​ങ്ങി​ക്കൂ​ട്ടു​ക​യാ​ണ്. ഇ​തു സ​മ്മാ​ന​ത്തു​ക​യും കൂ​ട്ടും. അ​മേ​രി​ക്ക​യി​ലെ അ​ന്പ​തു സ്റ്റേ​റ്റു​ക​ളി​ൽ 46 സ്റ്റേ​റ്റു​ക​ൾ ചേ​ർ​ന്നു ന​ട​ത്തു​ന്ന ലോ​ട്ട​റി​യാ​ണ് മെ​ഗാ മി​ല്യ ൺ​സ് ജാ​ക്പോ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.