‘ട്യൂണ രാജാവ്’ ട്യൂണയ്ക്കു മുടക്കിയത് 31 ലക്ഷം ഡോളർ!
പു​​​തു​​​വ​​​ത്സ​​​ര​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു ടോ​​​ക്കി​​​യോ​​​യി​​​ലെ മ​​​ത്സ്യ​​​മാ​​​ർ​​​ക്ക​​​റ്റി​​​ൽ ന​​​ട​​​ന്ന ലേ​​​ല​​​ത്തി​​​ൻ ഭീ​​​മ​​​ൻ ട്യൂണ വി​​​റ്റു​​​പോ‍യ​​​ത് 31 ല​​​ക്ഷം ഡോ​​​ള​​​റി​​​ന്. സു​​​ഷി മ​​​ത്സ്യ​​​വി​​​ഭ​​​വം വി​​​ൽ​​​ക്കു​​​ന്ന​​​റസ്റ്ററന്‍റുകൾ നടത്തി പ്രസിദ്ധ നായ കി​​​യോ​​​ഷി കി​​​മു​​​റ​​​യാ​​​ണ് വാ​​​ങ്ങി​​​യ​​​ത്. എ​​​ല്ലാ​ വ​​​ർ​​​ഷ​​​വും ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് ഏ​​​റ്റ​​​വും വ​​​ലി​​​യ ട്യൂണ​​​യെ വാ​​​ങ്ങു​​​ന്ന ഇ​​​ദ്ദേ​​​ഹം ‘ട്യൂണ രാ​​​ജാ​​​വ്’ എ​​​ന്നാ​​​ണ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

ബ്ലൂ​​​ഫി​​​ൻ ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട ട്യൂ ണ​​​യ്ക്ക് 278 കി​​​ലോ തൂ​​​ക്ക​​​മു​​​ണ്ട്. സാ​​​ധാ​​​ര​​​ണ 60,000 ഡോ​​​ള​​​ർ​​​വ​​​രെ ഇ​​​തി​​​നു വി​​​ല ല​​​ഭി​​​ക്കാം. വം​​​ശ​​​നാ​​​ശ​​​ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​​ ഈ ​​​മത്സ്യ ത്തിന്‍റെ ല​​​ഭ്യ​​​ത ഇ​​​പ്പോ​​​ൾ കു​​​റ​​​വാ​​​ണ്. 2013ലെ ​​​പു​​​തു​​​വ​​​ത്സ​​​ര​​​ത്തി​​​ലെ ലേ​​​ല​​​ത്തി​​​ൽ കി​​​മു​​​റ ടൂ​​​ണ വാ​​​ങ്ങി​​​യ​​​ത് 14 ല​​​ക്ഷം ഡോ​​​ള​​​റി​​​നാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.