ക​ള്ള​ന്മാ​രു​ടെ വി​ല ക​ള​ഞ്ഞ ക​ള്ള​ൻ; പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൈക്കിൾ മോ​ഷ്ടി​ക്കു​ന്നതിനിടെ പി​ടി​യി​ൽ
Sunday, January 6, 2019 12:12 PM IST
പോ​ലീ​സ് സ്റ്റേ​ഷ​നു മു​ൻ​പി​ൽ വ​ച്ചി​രു​ന്ന സൈ​ക്കി​ൾ ക​വ​രു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യി​ൽ മോ​ഷ്ടാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. അ​മേ​രി​ക്ക​യി​ലെ ഗ്ലാ​ഡ്സ്റ്റ​ണി​ലു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം വ​ച്ചി​രു​ന്ന സൈ​ക്കി​ൾ മോ​ഷ്ടാ​വ് ക​വ​രു​വാ​ൻ ശ്ര​മി​ക്കു​ന്ന​ത് തു​ട​ക്കം മു​ത​ലെ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ ഞൊ​ടി​യി​ട​യി​ൽ ഇ​വി​ടെ​യെ​ത്തു​ക​യും മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​മോ​ഷ്ടാ​വ് ബു​ദ്ധി​യി​ല്ലാ​ത്ത​വ​നാ​ണെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.