സ​മ്മാ​ന​ത്തെ ചൊ​ല്ലി ത​ര്‍​ക്കം; .യു​വ​തി​യു​ടെ കാ​റി​ല്‍ മു​ന്‍​കാ​മു​ക​ന്‍ രാ​സ​വ​സ്തു ഒ​ഴി​ച്ചു
Saturday, February 15, 2020 4:07 PM IST
പെ​ണ്‍​കു​ട്ടി​യു​ടെ കാ​റു​ക​ളി​ല്‍ രാ​സ​വ​സ്തു ഒ​ഴി​ച്ച് നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. വീ‌​ടി​ന്‍റെ മു​ൻ​പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മൂ​ന്ന് കാ​റു​ക​ളി​ല്‍ ആ​ണ് ഇ​യാ​ള്‍ രാ​സ​വ​സ്തു ഒ​ഴി​ച്ച​ത്. ദു​ബാ​യി​യി​ലാ​ണ് സം​ഭ​വം.

ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​യാ​ള്‍ കു​റ്റം ചെ​യ്ത​ത്. ഇയാളും പെൺകുട്ടിയും തമ്മിൽ വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് അത് വേണ്ടെന്നു വച്ചു. ഇരുവരും സൗഹൃദമുണ്ടായിരുന്ന സമയം ഇ​യാ​ള്‍ യു​വ​തി​ക്ക് പ​ണ​വും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി​യി​രു​ന്നു. ബ​ന്ധം അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ഇ​യാ​ള്‍ ഇ​തെ​ല്ലാം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യു​വ​തി ഇ​ത് ന​ല്‍​കാ​ഞ്ഞ​താ​ണ് ഇ​യാ​ളെ പ്ര​കോ​പി​ത​നാ​ക്കി​യ​ത്.

യു​വ​തി​യും കു​ടും​ബാം​ഗ​ങ്ങ​ളും ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ബൈ​ക്കി​ലെ​ത്തി​യ സം​ഘം കാ​റി​ല്‍ രാ​സ​വ​സ്തു ഒ​ഴി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.