പ​തി​ന​ഞ്ച് ഷ​ർ​ട്ടു​ക​ൾ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​ക​ണം; പ​ണം ലാ​ഭി​ക്കു​വാ​ൻ ഒ​രാ​ൾ ചെ​യ്ത​ത് കാ​ണു..
Thursday, July 11, 2019 1:03 PM IST
വി​മാ​ന​യാ​ത്ര​ക്കി​ട​യി​ൽ ല​ഗേ​ജു​ക​ൾ കൊ​ണ്ടു പോ​കു​ന്ന​തി​ന് വി​മാ​ന​ക​മ്പ​നി​ക​ൾ പ​ണം ഈ​ടാ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഈ ​ഫീ​സ് ന​ൽ​കാ​തെ ത​ന്‍റെ കു​റ​യ​ധി​കം വ​സ്ത്ര​ങ്ങ​ൾ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കു​വാ​ൻ ഒ​രാ​ൾ ഉ​പ​യോ​ഗി​ച്ച വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു.

സ്കോ​ട്ട്ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ 46 വ​യ​സു​കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ജോ​ണ്‍ ഐ​ർ​വി​ൻ എ​ന്നാ​ണ്. കു​റ​യ​ധി​കം ഷ​ർ​ട്ടു​ക​ളാ​ണ് അ​ദ്ദേ​ഹം ഫ്രാ​ൻ​സി​ൽ നി​ന്നും വി​മാ​ന​ത്തി​ൽ കൊ​ണ്ടു പോ​കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ കൈ​യി​ൽ നി​ന്നും ഒ​രു​പാ​ട് പ​ണം പോ​കു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ അ​ദ്ദേ​ഹം ഈ ​ഷ​ർ​ട്ടു​ക​ളെ​ല്ലാം ധ​രി​ച്ചു​കൊ​ണ്ട് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്.

ഇ​ദ്ദേ​ഹം ഷ​ർ​ട്ടു​ക​ൾ ധ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ മ​ക​ൻ ജോ​ഷ് ആ​ണ് പ​ക​ർ​ത്തി​യ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.