പാ​ന്‍റ്സി​നു​ള​ളി​ലൊ​ളി​പ്പി​ച്ച പാ​മ്പു​മാ​യി വി​മാ​ന​യാ​ത്ര​ക്കെ​ത്തി​യ​യാ​ൾ പി​ടി​യി​ൽ
Thursday, January 17, 2019 11:59 AM IST
പാ​ന്‍റ്സി​നു​ള്ളി​ലൊ​ളി​പ്പി​ച്ച പെ​രു​മ്പാ​മ്പു​മാ​യി വി​മാ​ന​യാ​ത്ര​ക്കെ​ത്തി​യ 43കാ​ര​ൻ പി​ടി​യി​ൽ. ബോ​വ കോ​ണ്‍​സ്ട്രി​ക്ട​ർ എ​ന്ന​യി​ന​ത്തി​ൽ​പ്പെ​ട്ട ഈ ​പാ​മ്പു​മാ​യി ജ​ർ​മ​നി​യി​ലെ ഒ​രു എ​യ​ർ​പോ​ർ​ട്ടി​ലാ​ണ് ഒ​രാ​ൾ എ​ത്തി​യ​ത്.

ഇ​വി​ടെ നി​ന്നും ഇ​സ്ര​യേ​ലി​ലേ​ക്കു പോ​കു​വാ​നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മം. ഇ​യാ​ളു​ടെ പാ​ന്‍റ്സി​ൽ അ​സാ​ധാ​ര​ണ​മാ​യ വ​ലി​പ്പം ശ്ര​ദ്ധി​ച്ച അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തു​ന്ന​ത്.

ഒ​രു ചെ​റി​യ ബാ​ഗി​നു​ള്ളി​ൽ പാ​മ്പി​നെ ഇ​ട്ട​തി​നു ശേ​ഷം ഈ ​ബാ​ഗ് പാ​ന്‍റ്സി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു വ​യ്ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. പാ​മ്പി​ന് ഏ​ക​ദേ​ശം 40 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ണ്ടാ​യി​രു​ന്നു. പാ​മ്പു​മാ​യി വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലാ​തി​രു​ന്ന ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും പാ​മ്പി​നെ പി​ടി​ച്ചെ​ടു​ത്ത അ​ധി​കൃ​ത​ർ അ​തി​നെ ബ്രാ​ൻ​ഡ്ബ​ർ​ഗി​ലു​ള്ള ഒ​രു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

അ​നു​മ​തി​യി​ല്ലാ​തെ പാ​മ്പു​മാ​യി യാ​ത്ര​യ്ക്ക് മു​തി​ർ​ന്ന് ഇ​യാ​ളി​ൽ നി​ന്നും അ​ധി​കൃ​ത​ർ പി​ഴ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.