ചീത്തപ്പേര് വേണം: സ്വ​ന്തം വി​വാ​ഹം മു​ട​ക്കാ​ൻ മോ​ഷ​ണം ന​ട​ത്തി യു​വാ​വ്
Friday, January 24, 2020 12:38 PM IST
തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​ത്തി​ൽ നി​ന്നും യു​വ​തി​യും ബ​ന്ധു​ക്ക​ളും പി​ന്മാ​റാ​ൻ മ​നഃ​പൂ​ർ​വം മോ​ഷ​ണം ന​ട​ത്തി യു​വാ​വ്. ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി​യി​ലാ​ണ് സം​ഭ​വം. ചെ​ൻ എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്. ഒ​രു യു​വ​തി​യു​മാ​യി ചെ​ന്നി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് ശേ​ഷം ഈ ​ബ​ന്ധം തു​ട​രാ​ൻ ഇ​യാ​ൾ​ക്ക് ഇ​ഷ്ട​മി​ല്ലാ​താ​യി.

എ​ന്നാ​ൽ ഈ ​കാ​ര്യം യു​വ​തി​യോ​ടും ബ​ന്ധു​ക്ക​ളോ​ടും തു​റ​ന്നു​പ​റ​യാ​നു​ള്ള ധൈ​ര്യം ഇ​യാ​ൾ​ക്കി​ല്ലാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് മോ​ഷ​ണം ന​ട​ത്തി അ​വ​ർ​ക്ക് മു​ന്നി​ൽ മോ​ശം പ്ര​തി​ച്ഛാ​യ​സൃ​ഷ്ടി​ക്കാം എ​ന്ന ആ​ശ​യം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ തെ​ളി​ഞ്ഞ​ത്. അ​പ്ര​കാ​രം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഒ​രു മോ​ഷ്ടാ​വി​നെ വി​വാ​ഹം ചെ​യ്യാ​ൻ യു​വ​തി വി​സ​മ്മ​തി​ക്കു​മെ​ന്നും ഇ​വ​ർ വി​വാ​ഹ​ത്തി​ൽ നി​ന്ന് പിന്മാറു​മെ​ന്നും ചെ​ൻ ക​രു​തി.

മോ​ഷ​ണം ന​ട​ത്തു​വാ​നാ​യി ഇ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ത്ത​ത് ഹു​വാ​ഷെ​ൻ റോ​ഡി​ലു​ള്ള ഒ​രു സ്റ്റു​ഡി​യോ ആ​ണ്. സ്ഥാ​പ​ന​ത്തി​നു​ള്ളി​ൽ ക​യ​റി​യ ഇ​ദ്ദേ​ഹം ഒ​രു ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​ർ കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞു. നി​ര​വ​ധി സി​സി​ടി​വി കാ​മ​റ​ക​ൾ ഇ​വി​ടെ ഘ​ടി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ പ​രാ​തി ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​യാ​ളെ വീ​ട്ടി​ലെ​ത്തി പൊ​ക്കി.

പി​ന്നീ​ട് ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​ദ്ദേ​ഹം ന​ൽ​കി​യ മ​റു​പ​ടി കേ​ട്ട് പോ​ലീ​സി​ന്‍റെ വ​രെ ക​ണ്ണ് ത​ള്ളി​പ്പോ​യി. ത​ന്‍റെ വി​വാ​ഹ​മാ​ണെ​ന്നും ഇ​ത് ന​ട​ക്കാ​തി​രി​ക്കു​വാ​നാ​ണ് താ​ൻ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും താ​ൻ മോ​ഷ്ടാ​വാ​ണെ​ന്ന് അ​റി​ഞ്ഞാ​ൽ പെ​ണ്‍​കു​ട്ടി വി​വാ​ഹ​ത്തി​ൽ നി​ന്നും പിന്മാ​റു​മെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​ൻ നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണു​ള്ള​ത്. എ​ന്നാ​ൽ ഇ​യാ​ളു​ടെ ഇ​യാ​ളു​മാ​യി വി​വാ​ഹ​മു​റ​പ്പി​ച്ച പെ​ണ്‍​കു​ട്ടി ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യോ ഇ​ല്ല​യോ എ​ന്ന് വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.