മ​ദ്യ ല​ഹ​രി​യി​ൽ താ​ക്കോ​ൽ വി​ഴു​ങ്ങി; വ​യ​റു വേ​ദ​ന​യു​മാ​യി യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ
Thursday, June 13, 2019 4:20 PM IST
ക​ടു​ത്ത വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​ളു​ടെ വ​യ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത് വീ​ടി​ന്‍റെ താ​ക്കോ​ൽ. ചൈ​ന​യി​ലെ ഗു​വാം​ഗ്ഡോം​ഗ് പ്ര​വ​ശ്യ​യി​ൽ താ​മ​സി​ക്കു​ന്ന 26 വ​യ​സു​കാ​ര​നാ​യ യു​വാ​വാ​ണ് കാ​ണാ​താ​യ വീ​ടി​ന്‍റെ താ​ക്കോ​ൽ ത​ന്‍റെ ത​ന്നെ വ​യ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ ദി​വ​സം ഇ​ദ്ദേ​ഹം ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മ​ദ്യ​പി​ച്ചി​രു​ന്നു. അ​തി​നു ശേ​ഷം വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ളു​ടെ പ​ക്ക​ൽ വീ​ടി​ന്‍റെ താ​ക്കോ​ൽ ഇ​ല്ലാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​തി​നാ​ൽ താ​ക്കോ​ൽ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കാ​തെ ഇ​യാ​ൾ മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടി​നു​ള്ളി​ൽ ക​യ​റി‍​യ​തി​നു ശേ​ഷം പോ​യി കി​ട​ന്നു​റ​ങ്ങി.

പി​റ്റേ ദി​വ​സം മ​ദ്യ ല​ഹ​രി പോ​യ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന് ക​ടു​ത്ത നെ​ഞ്ച്വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹം ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​ർ അ​മ്പ​ര​ന്നു പോ​യി. കാ​ര​ണം എ​ക്സ്റേ നോ​ക്കി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​നു​ള്ളി​ൽ ക​ണ്ട​ത് ഒ​രു താ​ക്കോ​ലാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ വീ​ടി​ന്‍റെ താ​ക്കോ​ൽ കാ​ണാ​തെ പോ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ത് എ​ങ്ങ​നെ ശ​രീ​ര​ത്തി​നു​ള്ളി​ലെ​ത്തി​യ​തെ​ന്ന് അ​റി​യാ​തെ അ​ദ്ദേ​ഹം കു​ഴ​ങ്ങി.

തു​ട​ർ​ന്ന് ദീ​ർ​ഘ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ​ക്ക് ഈ ​താ​ക്കോ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കു​വാ​ൻ സാ​ധി​ച്ച​ത്. താ​ക്കോ​ൽ വി​ഴു​ങ്ങി​യ​ത് ഓ​ർ​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.