യു​വ​തി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു; ഞെട്ടിക്കുന്ന ‌ദൃശ്യങ്ങൾ
Thursday, May 16, 2019 3:30 PM IST
മ​ധ്യ​പ്ര​ദേ​ശി​ലെ ദാ​റി​ൽ യു​വാ​വി​നെ​യും ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളെ​യും മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മ​റ്റൊ​രാ​ളു​ടെ ഭാ​ര്യ​ക്കൊ​പ്പം യു​വാ​വ് ഒ​ളി​ച്ചോ​ടി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മ​ർ​ദ​നം.

ഒ​ളി​ച്ചോ​ടി​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും കൂ​ട്ടാ​ളി​ക​ളു​മാ​ണ് പ​ര​സ്യ​മാ​യി മ​ർ​ദി​ച്ച​ത്. ഒ​ളി​ച്ചോ​ടാ​ൻ സ​ഹാ​യി​ച്ച​തി​നാ​ണ് ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ​ക്കും മ​ർ​ദ​ന​മേ​റ്റ​ത്. മു​കേ​ഷ് എ​ന്ന​യാ​ളു​ടെ ഭാ​ര്യ​യെ​യാ​ണ് അ​ടു​ത്തി​ടെ കാ​ണാ​താ​യി​രു​ന്ന​ത്. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വാ​വി​നൊ​പ്പം അ​വ​രു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നെ​ന്ന രീ​തി​യി​ൽ മു​കേ​ഷ് ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ലു പേ​ർ ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.