ക​ത്തി​യ​മ​രു​ന്ന കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി യു​വാ​വ്; തു​ണ​യാ​യി ഫ​യ​ർ​ഫോ​ഴ്സ്
ക​ത്തി​യ​മ​രു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ഒ​രു യു​വാ​വ് ശ്ര​മി​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. റോ​മി​ലാ​ണ് സം​ഭ​വം. ഒ​രു ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ ഈ ​യു​വാ​വി​ന്‍റെ മു​റി​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഈ ​യു​വാ​വ് കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്തു​ള്ള ഒ​രു ഭാ​ഗ​ത്ത് കി​ട​ന്നു. ഈ ​സ​മ​യം യു​വാ​വി​ന്‍റെ തൊ​ട്ട് അ​ടു​ത്ത് വ​രെ തീ ​ആ​ളി ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​വി​ടേ​ക്ക് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ​ത്.

ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ദ്ദേ​ഹ​ത്തെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. അപകടത്തിൽ ഇയാൾക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​മ്പ് ചൈ​ന​യി​ൽ തീ​പ​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ കു​ടു​ങ്ങി​യ കു​റ​ച്ച് ആ​ളു​ക​ളെ ഒ​രു കൗ​മാ​ര​ക്കാ​ര​ൻ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പെ​ടു​ത്തി​യ​ത് വാ​ർ​ത്ത​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.