സഹോദരനോട് അസൂയ മൂത്താൽ ഇങ്ങനെ ചെയ്യാമോ..!
പൊ​തു​വെ ഏ​വ​രും ഏ​റ്റ​വു​മ​ധി​കം വി​ശ്വ​സി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ കൂ​ടെ​പ്പി​റ​പ്പു​ക​ളെ​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി എ​ന്തി​നും ഏ​തി​നും ഒ​പ്പം നി​ൽ​ക്കാ​ൻ ആ​ർ​ക്കും മ​ടി​യു​മു​ണ്ടാ​വി​ല്ല. എ​ന്നാ​ൽ, പ​ര​സ്പ​രം ക​ണ്ടു​കൂ​ടാ​ത്ത സ​ഹോ​ദ​ര​ങ്ങ​ളും വി​ര​ള​മ​ല്ല. അ​ത്ത​ര​ത്തി​ലൊ​രു വ​ഴ​ക്കി​ന്‍റെ ക​ഥ​യാ​ണ് ബെ​യ്റൂ​ട്ടി​ലെ സ​ഹോ​ദ​ര​ന്മാ​രു​ടേ​ത്. മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ലെ കാ​ഴ്ച​ക​ൾ ക​ണ്ട് ര​സി​ക്കാ​വു​ന്ന വീടുണ്ടാ യിരുന്ന ജ്യേ​ഷ്ഠ​ന് ഒ​രു​ഗ്ര​ൻ പ​ണി​യാ​ണ് അ​നു​ജ​ൻ ന​ല്കി​യ​ത്. താ​ൻ ഇ​നി ക​ട​ലു കാ​ണ​ണ്ട എ​ന്ന രീ​തി​യി​ൽ ജ്യേ​ഷ്ഠ​ന്‍റെ വീ​ടി​നു​മു​ന്നി​ൽ ഒ​രു കെ​ട്ടി​ടം നി​ർ​മി​ച്ചു, അ​തും 1954ൽ. ​

അ​സൂ​യ​യു​ടെ കെ​ട്ടി​ടം എ​ന്ന വി​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന 14 മീ​റ്റ​ർ ഉ​യ​ര​വും ഒ​രു മീ​റ്റ​റി​ൽ താ​ഴെ വീ​തി​യു​മു​ള്ള ഈ ​കെ​ട്ടി​ടം ലോ​ക​ത്തി​ലെ ഏറ്റവും വീ​തി കു​റ​ഞ്ഞ വാ​സ​യോ​ഗ്യ​മാ​യ ആദ്യ ഭ​വ​നം എ​ന്ന ഖ്യാ​തി നേ​ടി​യെ​ടു​ത്തു. ഒ​രു ക​പ്പ​ലി​ന്‍റെ രൂ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടു ഭി​ത്തി​ക​ൾ ത​മ്മി​ലുള്ള ഉള്ളകലം 60 സെ​ന്‍റീ​മീ​റ്റ​റേയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.