ഇരുന്നയിരുപ്പിൽ ആ​റ് മ​ണി​ക്കൂ​ർ പ​ബ്ജി ക​ളി​ച്ചു; കൗ​മാ​ര​ക്കാ​ര​ൻ നെഞ്ചുപൊട്ടി മ​രി​ച്ചു
Friday, May 31, 2019 4:47 PM IST
തു​ട​ർ​ച്ച​യാ​യി ആ​റ് മ​ണി​ക്കൂ​ർ ഫോ​ണി​ൽ പ​ബ്ജി ഗെ​യിം ക​ളി​ച്ച കൗ​മാ​ര​ക്കാ​ര​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ നീ​മ​ച്ചി​ൽ സ്വ​ദേ​ശി​യാ​യ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ​തി​നാ​റു വ​യ​സു​കാ​ര​ൻ ഫ​ർ​ഖാ​ൻ ഖു​റേ​ഷി​യാ​ണ് മ​രി​ച്ച​ത്.

ഒ​രു ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കു​വാ​നാ​യി മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ഫ​ർ​ഖാ​ൻ ഭോ​പ്പാ​ലി​ൽ എ​ത്തി​യി​രു​ന്നു. ഇവിടെ വച്ചാണ് സംഭവം നടന്നത്. ഗെയി​മി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ദുഃ​ഖ​ത്തി​ൽ ഇ​യ​ർ​ഫോ​ണ്‍ വ​ലി​ച്ചെ​റി​ഞ്ഞ ഫ​ർ​ഖാ​ൻ പൊ​ട്ടി​ക്ക​ര​ഞ്ഞു.

ബെ​ഡ്ഡി​ലേ​ക്ക് മു​ഖം പൂ​ഴ്ത്തി കി​ട​ന്ന ഫ​ർ​ഖാ​നെ കു​റ​ച്ചു സ​മ​യ​ത്തി​നു ശേ​ഷം വി​ളി​ച്ച​പ്പോ​ൾ അ​ന​ക്ക​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഫ​ർ​ഖാ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ഗെ​യി​മി​ൽ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ഴു​ണ്ടാ​യ ഞെ​ട്ട​ലാ​കാം ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തി​ന് കാ​ര​ണ​മെ​ന്ന് കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ. ​അ​ശോ​ക് ജെ​യി​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.