ആറുമണിക്കൂർ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണറായി വിദ്യാർഥിനി; അച്ഛനോട് നേ​ര​ത്തേ വീ​ട്ടി​ൽ​പോ​കാൻ ആദ്യഉ​ത്ത​ര​വ്
Friday, May 10, 2019 1:25 PM IST
പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ പെ​ണ്‍​കു​ട്ടി​യെ അ​നു​മോ​ദി​ക്കാ​ൻ കോ​ൽ​ക്ക​ത്ത പോ​ലീ​സ് അ​വ​ൾ​ക്ക് ന​ൽ​കി​യ​ത് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ​ദ​വി. സൗ​ത്ത് ഈ​സ്റ്റ് ഡി​വി​ഷ​ന്‍റെ ചു​മ​ത​ല​യാ​ണ് റി​ച്ച സിം​ഗ് എ​ന്ന പെ​ണ്‍​കു​ട്ടി​ക്ക് ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ് മ​ണി മു​ത​ൽ ഉ​ച്ച​യ്ക്ക് 12 മ​ണി വ​രെ​യാ​യി​രു​ന്നു റി​ച്ച​യ്ക്ക് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ​ദ​വി ല​ഭി​ച്ച​ത്.

ഗ​രി​യാ​ഹ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ അ​ധി​ക​ചു​മ​ത​ല കൂ​ടി​യു​ള്ള സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് സിം​ഗി​ന്‍റെ മ​ക​ളാ​ണ് റി​ച്ച. ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ച്ഛ​നോ​ടൊ​പ്പം ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച് റി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഒ​രു ദി​വ​സ​മാ​ണെ​ങ്കി​ലും പി​താ​വി​ന്‍റെ മേ​ല​ധി​കാ​രി​യാ​യി​രു​ന്ന​പ്പോ​ൾ ത​ന്നെ ക​ഷ്ട​പ്പെ​ട്ടു വ​ള​ർ​ത്തി​യ അ​ച്ഛ​ന് ആ​ശ്വാ​സ​മേ​കി​യ ഉ​ത്ത​ര​വാ​ണ് കൊ​ച്ചു ക​മ്മീ​ഷ​ണ​ർ പു​റ​പ്പെ​ടു​വി​ച്ച​ത്.

പി​താ​വി​നോ​ട് നേ​ര​ത്തേ വീ​ട്ടി​ൽ പോ​കാനാ​യി​രു​ന്നു "ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു’​ടെ ഓ​ർ​ഡ​ർ. ഇ​തെ​ല്ലാം അ​നു​ഭ​വി​ച്ച പി​താ​വ് എ​ങ്ങ​നെ​യാ​ണ് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കേ​ണ്ട​തെ​ന്ന് പോ​ലും അ​റി​യാ​ത്ത വി​ധം അ​ന്ധാ​ളി​പ്പി​ലാ​ണ്. ത​ന്‍റെ സ​ന്തോ​ഷം എ​ങ്ങ​നെ പ്ര​ക​ടി​പ്പി​ക്കു​മെ​ന്ന​റി​യി​ല്ലെ​ന്നും എ​ന്‍റെ ’മേ​ല​ധി​കാ​രി’ ത​ന്നോ​ട് നേ​ര​ത്തേ വീ​ട്ടി​ൽ​പോ​വാ​ൻ ഉ​ത്ത​ര​വി​ട്ട​പ്പോ​ൾ താ​ൻ അ​നു​സ​രി​ച്ചെ​ന്നും പി​താ​വ് രാ​ജേ​ഷ് സിം​ഗ് പ​റ​ഞ്ഞു. ഐ​എ​സ‌്സി പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 99.25 % മാ​ർ​ക്ക് നേ​ടി റി​ച്ച ദേ​ശീ​യ​ത​ല​ത്തി​ൽ നാ​ലാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.