എ​ക്കാ​ല​ത്തേ​യും മി​ക​ച്ച മാ​ജി​ക് ട്രി​ക്ക്; ചി​രി​ച്ച് മ​ണ്ണു​ക​പ്പും
Saturday, May 6, 2023 10:30 AM IST
മാ​ജി​ക് ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ര്‍ ​ആ​രും​ത​ന്നെ ഉ​ണ്ടാ​കാ​നി​ട​യി​ല്ല. ഞൊ​ടി​യി​ട​യി​ല്‍ ന​മ്മു​ടെ ക​ണ്ണു​ക​ളെ ക​ബ​ളി​പ്പി​ച്ച് യു​ക്തി​യെ ചോ​ദ്യം​ചെ​യ്യു​ന്ന ഈ ​ക​ല ഇ​ന്നും പ​ല രൂ​പ​ങ്ങ​ളാ​യി ന​മു​ക്ക് മു​ന്നി​ലെ​ത്തു​ന്നു.

ഇ​പ്പോ​ഴി​താ ത​ങ്ങ​ളു​ടെ മാ​ജി​ക് ഷോ ​നി​മി​ത്തം വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ് സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു​കു​ട്ടി​ക​ള്‍. ഹ​ര്‍​ഷ് മാ​രി​വാ​ല എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഇ​വ​ര്‍ ഒ​രു മാ​യാ​ജാ​ല വി​ദ്യ ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പിലാണ്.

ഒ​രു പു​ത​പ്പ് കൊ​ണ്ട് ത​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നെ അ​പ്ര​ത്യ​ക്ഷ​നാ​ക്കു​ന്ന സ​ഹോ​ദ​രി​യെ ആ​ണ് ന​മു​ക്കി​തില്‍ കാ​ണാ​നാ​വു​ക.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു വാ​തി​ലി​ന​ടു​ത്താ​യി നി​ല്‍​ക്കു​ക​യാ​ണ് ഇ​വ​ര്‍. മൂ​ത്ത​കു​ട്ടി പു​ത​പ്പ് ഉ​യ​ര്‍​ത്തി പി​ടി​ക്കു​മ്പോ​ള്‍ ഇ​ള​യ ആ​ള്‍ ആ ​ചു​വ​രി​ന്‍റെ മ​റ​വി​ലേ​ക്ക് മാ​റാ​നാ​ണ് മാ​ജി​ക്കു​കാ​ര്‍ ഉ​ദ്ദേ​ശി​ച്ച​ത്. പി​ന്നീ​ട് പു​ത​പ്പ് മാ​റ്റു​മ്പോ​ള്‍ കു​ട്ടി​യെ കാ​ണ​രു​ത്.

എ​ന്നാ​ല്‍ മാ​ജി​ക് അ​ല്‍​പം പാ​ളി. കാ​ര​ണം ഈ ​ഇ​ള​യ ആ​ണ്‍​കു​ട്ടി ചു​വ​രി​ന് മ​റ​വി​ലേ​ക്ക് പ​കു​തി​യെ ക​യ​റി​യു​ള്ളു. പു​ത​പ്പ് മാ​റ്റു​മ്പോ​ള്‍ ശ​രീ​ര​ത്തി​ന്‍റെ ബാ​ക്കി പ​കു​തി പു​റ​ത്തു​കാ​ണാ​ന്‍ ക​ഴി​യു​ന്നു.

പക്ഷേ ഈ ​കു​ഞ്ഞ് മ​ജീ​ഷ്യ തോ​റ്റു​പി​ന്‍​മാ​റാ​ന്‍ ത​യാ​റ​ല്ലാ​യി​രു​ന്നു. അ​വ​ള്‍ ഇ​ള​യ സ​ഹോ​ദ​ര​നെ തൊ​ഴി​ച്ച് ചു​വ​രി​ന് പു​റ​കി​ലാ​ക്കു​ക​യാ​ണ്. ഈ ​പ്ര​വ​ര്‍​ത്തി നെ​റ്റി​സ​ണെ ആ​കെ ചി​രി​പ്പി​ച്ചു.

നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ള്‍ വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. "ഹാ​വൂ... മാ​ജി​ക് പൊ​ളി​ഞ്ഞി​ല്ല​ല്ലൊ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "കു​ട്ടി​ക​ളു​ടെ ഏ​ത് പ്ര​വ​ര്‍​ത്തി​യും ന​മു​ക്ക് കൗ​തു​കം പ​ക​രു​ന്ന മാ​ജി​ക് ത​ന്നെ' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.