മോ​ണ​ലി​സ​യെ അ​പൂ​ർ​ണ​മാ​ക്കി​യ​ത് ഡാ​വി​ഞ്ചി​യു​ടെ നാ​ഡീ ത​ക​രാ​ർ
വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ ലി​യ​നാ​ർ​ഡോ ഡാ​വി​ഞ്ചി​യു​ടെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ മോ​ണാ​ലി​സ ചി​ത്രം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത് നാ​ഡീ ത​ക​രാ​ർ മൂ​ല​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. ബ്ര​ഷും ചാ​യ​ക്കൂ​ട്ടും പി​ടി​ക്കാ​ൻ വ​യ്യാ​ത്ത വി​ധം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ല​തു കൈ ​ത​ള​ർ​ന്നു​പോ​യി​രു​ന്നു. ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ൾ ഇ​തു​മൂ​ലം പൂ​ർ​ത്തി​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ല​ണ്ട​നി​ലെ ഡോ​ക്ട​ർ​മാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

റോ​യ​ൽ സൊ​സൈ​റ്റി ഓ​ഫ് മെ​ഡി​സി​ൻ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ. പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ലെ ചി​ത്ര​കാ​ര​നാ​യ ജി​യോ​വ​ൻ അം​ബ്രോ​ഗി​യോ ഫി​ജി​നോ വ​ര​ച്ച ഛായാ​ചി​ത്രം അ​ട​ക്ക​മു​ള്ള​വ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളി​ൽ നി​ന്നാ​ണു നി​ഗ​മ​നം. ഡാ​വി​ഞ്ചി​യു​ടെ വ​ലം​കൈ ബാ​ൻ​ഡേ​ജി​നു സ​മാ​ന​മാ​യ വി​ധം തു​ണി കൊ​ണ്ടു മൂ​ടി​യ​താ​യി ഈ ​ചി​ത്ര​ത്തി​ൽ കാ​ണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.