കേ​ര​ള​ത്തി​ലെ പി​ള്ളേ​രു​ടെ ചൊ​ണ നോ​ക്കി​ക്കോ; ഫേ​സ്ബു​ക്ക് ലൈ​ക്കി​ൽ ഒ​ന്നാ​മ​നാ​കാ​നൊ​രു​ങ്ങി കേ​ര​ള പോ​ലീ​സ്
Thursday, December 27, 2018 3:22 PM IST
ഏ​റ്റ​വും കൂ​ടു​ത​ൽ ലൈ​ക്കു​ക​ളു​ള്ള ഫേ​സ്ബു​ക്ക് പേ​ജ് എ​ന്ന സ്ഥാ​നം പു​തു​വ​ർ​ഷ​ത്തി​ൽ നേ​ടി​യെ​ടു​ക്കു​വാ​ൻ ച​ങ്കു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ച് കേ​ര​ള പോ​ലീ​സ്.

പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ൽ ന്യൂ​യോ​ർ​ക്ക് പോ​ലീ​സി​നെ​യും ക്യൂ​ൻ​സ്ലാ​ൻ​ഡ് പോ​ലീ​സി​നെ​യും പി​ന്നി​ലാ​ക്കി ലൈ​ക്ക് സ്വ​ന്ത​മാ​ക്കി കു​തി​ക്കു​ന്ന കേ​ര​ള പോ​ലീ​സി​ന്‍റെ മു​മ്പി​ലെ വ​ലി​യ ക​ട​മ്പ നേ​പ്പാ​ൾ പോ​ലീ​സി​നെ​യും താ​ഴെ​യി​റ​ക്കു​ക എ​ന്ന​താ​ണ്.

കേ​ര​ള പോ​ലീ​സി​ന് ഒ​ൻ​പ​ത് ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ള്ള​പ്പോ​ൾ 13 ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കാ​ണ് നേ​പ്പാ​ൾ പോ​ലീ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ആ​ളു​ക​ൾ ന​ൽ​കു​ന്ന ക​മ​ന്‍റു​ക​ൾ​ക്കും സ​ന്ദേ​ശ​ങ്ങ​ൾ​ക്കും ര​സ​ക​ര​മാ​യ മ​റു​പ​ടി​ക​ൾ ന​ൽ​കി കൈ​യ​ടി നേ​ടു​ന്ന കേ​ര​ള പോ​ലീ​സി​ന് ഇ​തും വ​ള​രെ നി​സാ​ര കാ​ര്യ​മാ​ണ്.

കേ​ര​ളം ഒ​ന്നാ​യി നി​ന്നാ​ൽ ന​മ്മ​ൾ​ക്ക് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ ക​യ​റാം എ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പോ​ലീ​സ് പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.