സീ​റ്റെ​വി​ടെ; ചാ​ള്‍​സ് രാ​ജാ​വി​ന്‍റെ കി​രീ​ട​ധാ​ര​ണ​ ചട​ങ്ങി​ല്‍ വൈ​റ​ലാ​യ​ത് കാ​റ്റി പെ​റി
Monday, May 8, 2023 9:26 AM IST
അ​വ​ന​വ​ന്‍റേ​താ​യ ഒ​രു ഇ​രി​പ്പി​ടം ക​ണ്ടെ​ത്തു​ക എ​ന്ന​ത് ഏ​റെ പ്രാ​ധാ​ന്യ​മാ​ണ്. അ​തി​നാ​യി ജീ​വി​ത​ത്തി​ല്‍ ന​ല്ല പ​രി​ശ്ര​മം ആ​വ​ശ്യ​മാ​ണെ​ന്ന് പ​ല​രും പ​റ​യാ​റു​മുണ്ട്. എ​ന്നാ​ല്‍ ഈ ​താ​ത്വി​ക ശൈ​ലി​യി​ല്‍ മാ​ത്ര​മ​ല്ല "ഇ​രി​പ്പി​ടം തേ​ട​ല്‍' പ്ര​ധാ​ന​മാ​യി മാ​റാ​റു​ള്ള​ത്.

സ​ദ്യ​യ്ക്കാ​യി സീ​റ്റ് ത​പ്പു​ന്ന​വ​ര്‍​ക്ക് ആ ​പ്രാ​ധാ​ന്യ​മാ​കാം പ​റ​യാ​നു​ള്ള​ത്. സ​മാ​ന​മാ​യ ഒ​രു സം​ഭ​വ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ല്‍. ര​സ​ക​ര​മാ​യ ഈ ​ക​സേ​ര ക​ണ്ടെ​ത്ത​ല്‍ ന​ട​ന്ന​ത് ചാ​ള്‍​സ് രാ​ജാ​വി​ന്‍റെ കി​രീ​ട​ധാ​ര​ണ വേ​ള​യി​ലാ​ണ്.

ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഇം​ഗ്ല​ണ്ടി​ലെ വെ​സ്റ്റ്മി​ന്‍​സ്റ്റ​ര്‍ ആ​ബി​യി​ലെ കാ​ഴ്ച​യാ​ണു​ള്ള​ത്. ചാ​ള്‍​സ് രാ​ജാ​വി​ന്‍റെ കി​രീ​ട​ധാ​ര​ണ​ത്തി​നാ​യി നി​ര​വ​ധി ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ള്‍ എ​ത്തി​യി​രു​ന്ന​ല്ലൊ. ഇ​വ​ര്‍​ക്കാ​യി ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ വി​ഖ്യാ​ത ഗാ​യി​ക കാ​റ്റി പെ​റി​ക്ക് തന്‍റെ ക​സേ​ര എ​വി​ടെ​യെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ​ല​യി​ട​ത്താ​യി എ​ത്തി അ​വ​ര്‍ സീ​റ്റ് ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. കാ​റ്റി സീ​റ്റ് തി​ര​ഞ്ഞു​ന​ട​ക്കു​ന്ന കാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റി​ലാ​യി മാ​റി.



നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "ഞാ​ന്‍ എ​ന്‍റെ അ​മ്മ​യെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​പോ​ലെ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. ഏ​താ​യാ​ലും വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ മ​റു​പ​ടി​യു​മാ​യി കാ​റ്റി എ​ത്തി. "വി​ഷ​മി​ക്കേ​ണ്ട സു​ഹൃ​ത്തു​ക്ക​ളെ ഞാ​ന്‍ എ​ന്‍റെ സീ​റ്റ് ക​ണ്ടെ​ത്തി'. എ​ന്നാ​യി​രു​ന്നു ആ ​മ​റു​പ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.