അ​ന്താ​രാ​ഷ്ട്ര പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ക​വ​ർ ചി​ത്രം വ​യ​നാ​ട്ടു​കാ​രി​യു​ടേ​ത്
Thursday, June 3, 2021 5:10 PM IST
വ​യ​നാ​ട്ടു​കാ​രി​യു​ടെ വ​ര​യി​ൽ വി​രി​ഞ്ഞ ചി​ത്രം അ​ന്താ​രാ​ഷ്ട്ര പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ക​വ​ർ ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പാ​രീ​സ് ക​മ്മ്യൂ​ണി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന സ്മ​ര​ണി​ക​യി​ലേ​ക്കാ​ണ് ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ചീ​രാ​ൽ വ​ള​പ്പി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​ന്‍റേ​യും ബ​ഷീ​റ ബീ​ബി​യു​ടേ​യും മ​ക​ളാ​യ ജു​നൈ​ന മു​ഹ​മ്മ​ദ് എ​ന്ന 22കാ​രി വ​ര​ച്ച ചി​ത്ര​മാ​ണ് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ പു​റ​ക് ക​വ​ർ പേ​ജ് ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ജു​നൈ​ന​യ്ക്ക് ല​ഭി​ച്ചു. 15 രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സൃ​ഷ്ടി​ക​ളി​ൽ നി​ന്നാ​ണ് ചി​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ലോ​ക ച​രി​ത്ര​ത്തി​ലെ ആ​ദ്യ തൊ​ഴി​ലാ​ളി സ​മ​ര​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ ഒ​ന്ന​ര നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന​തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സ്മ​ര​ണി​ക പു​റ​ത്തി​റ​ക്കു​ന്ന​ത്. പ​തി​നെ​ട്ടോ​ളം ഭാ​ഷ​ക​ളി​ലാ​ണ് സ്മ​ര​ണി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

മു​ൻ ക​വ​ർ ചി​ത്രം അ​ല​ജാ​ൻ​ഡ്രോ നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ലെ ജോ​ർ​ജ് ലൂ​യി​സ് റോ​ഡ്രി​ഗ​സ് അ​ഗ്യൂ​ല​റി​യു​ടേ​താ​ണ്. ലോ​ക​മെ​ന്പാ​ടു​മു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ ഈ ​ചി​ത്ര​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക. പോ​ണ്ടി​ച്ചേ​രി​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ് ജു​നൈ​ന. ലു​ലു​ബ, ബാ​സ​റ്റ് അ​മ​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.