ബ​ഹി​രാ​കാ​ശ​ത്ത് ബി​സി​ന​സ് പാ​ർ​ക്ക് തു​ട​ങ്ങാ​ൻ ജെ​ഫ് ബെ​സോ​സ്, ഹോ​ട്ട​ലും..
Tuesday, October 26, 2021 10:24 AM IST
ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പേ​സ് ടൂ​റി​സം ക​മ്പ​നി​യാ​യ ബ്ലൂ ​ഒ​റി​ജി​ൻ ബ​ഹി​രാ​കാ​ശ​ത്ത് വാ​ണി​ജ്യ നി​ല​യം തു​ട​ങ്ങാ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചു. പ​ത്തു​വ​ർ​ഷ​ത്തി​ന​കം "ഓ​ർ​ബി​റ്റ​ൽ റീ​ഫ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന നി​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

സ്റ്റേ​ഷ​ൻ ബ​ഹി​രാ​കാ​ശ​ത്ത് ഒ​രു "മി​ക്സ​ഡ് യൂ​സ് ബി​സി​ന​സ്' പാ​ർ​ക്ക് ആ​യി​രി​ക്കു​മെ​ന്നും പ​ത്തു​പേ​ർ​ക്ക് ഇ​തി​ൽ ക​ഴി​യാ​മെ​ന്നും ക​മ്പ​നി പു​റ​ത്തു​വി​ട്ട വാ​ഗ്ദാ​ന​ങ്ങ​ളി​ൽ പ​റ​യു​ന്നു. നി​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി സി​യ​റ സ്പേ​സ്, ബോ​യിം​ഗ് എ​ന്നി​വ​യു​മാ​യും ബ്ലൂ ​ഒ​റി​ജി​ൻ സ​ഹ​ക​രി​ക്കും.

32,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഈ ​നി​ല​യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സി​നി​മാ നി​ർ​മാ​ണ​ത്തി​നും അ​ത്യാ​ധു​നി​ക ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കാം. സ്പേ​സ് ഹോ​ട്ട​ലി​നു​ള്ള സൗ​ക​ര്യ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. പ​ദ്ധ​തി​ക്കാ​യി ഒ​രു ബി​ല്യ​ൺ ഡോ​ള​ർ (726 മി​ല്യ​ൺ പൗ​ണ്ട്) ചി​ല​വ​ഴി​ക്കാ​നാ​ണ് ബെ​സോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബ്ലൂ ​ഒ​റി​ജി​ൻ ക​മ്പ​നി​യു​ടെ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.