ട്വി​റ്റ​റി​ൽ ഫോ​ളോ ചെ​യ്യു​ന്ന ആയിരം പേർക്ക് വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍റെ കി​ടി​ല​ൻ സ​മ്മാ​നം
Monday, January 13, 2020 1:35 PM IST
ത​ന്നെ ട്വി​റ്റ​റി​ൽ ഫോ​ളോ ചെ​യ്യു​ന്ന 1,000 പേ​ർ​ക്ക് 9,000 ഡോ​ള​ർ ന​ൽ​കു​വാ​നൊ​രു​ങ്ങി ജ​പ്പാ​നി​ലെ പ്ര​മു​ഖ ബി​സി​ന​സ്കാ​ര​ൻ. ആ​കെ മൊ​ത്ത​ത്തി​ൽ 90 ല​ക്ഷം ഡോ​ള​റാ​ണ് ഇ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. യു​സാ​ക്കു മാ​സാ​വ എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്.

മു​ൻ​പ് 57.2 ദ​ശ​ല​ക്ഷം ഡോ​ള​ർ മു​ട​ക്കി പെ​യി​ന്‍റിം​ഗ് വാ​ങ്ങി​യും ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ സ്പെ​യ്സ് എ​ക്സി​ന്‍റെ ച​ന്ദ്ര​നി​ലേ​ക്കു​ള്ള ആ​ദ്യ യാ​ത്ര​യി​ലെ എ​ല്ലാ സീ​റ്റു​ക​ളും ബു​ക്ക് ചെ​യ്തും പ്ര​ശ​സ്തി നേ​ടി​യ ആ​ളാ​ണ് യു​സാ​ക്കു മാ​സാ​വ.

ജ​നു​വ​രി​യി​ൽ 1ന് ​അ​ദ്ദേ​ഹം ന​ട​ത്തി​യ ട്വീ​റ്റ്, റീ​ട്വീ​റ്റ് ചെ​യ്ത 1000 പേ​ർ​ക്കാ​ണ് ഈ ​സ​മ്മാ​നം ല​ഭി​ക്കു​ക. താ​ൻ സ​മൂ​ഹ​ത്തി​ൽ ഗൗ​ര​വ​ത്തി​ലു​ള്ള പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​രു​ക​യാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഇ​ന്ന് ലോ​ക​ത്ത് ഉ​യ​രു​ന്ന ചി​ന്ത​ക​ളി​ലൊ​ന്നാ​ണ് എ്ല്ലാ​വ​ർ​ക്കും അ​ടി​സ്ഥാ​ന വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക എ​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ൻ പ​ണം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​തി​നു മു​ൻ​പ് 2019ൽ ​ട്വി​റ്റ​റി​ലെ 100 ഫോ​ളോ​വ​ർ​മാ​ർ​ക്ക് 925,000 ഡോ​ള​ർ ന​ൽ​കി ഇ​ദ്ദേ​ഹം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.