മൃ​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ സു​ര​ക്ഷാ​വേ​ലി​ക്കു മു​ക​ളി​ൽ ക​യ​റി; യു​വ​തി​യെ പുലി ആ​ക്ര​മി​ച്ചു
Tuesday, March 12, 2019 12:20 PM IST
മൃ​ഗ​ശാ​ല​യു​ടെ സു​ര​ക്ഷാ വേ​ലി​ക്കു മു​ക​ളി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ ക​യ​റി​യ യു​വ​തി​യെ പുലി ആ​ക്ര​മി​ച്ചു. അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ലു​ള്ള ഒ​രു മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം. മൃ​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള സെ​ൽ​ഫി എ​ടു​ക്കു​വാ​നാ​യി സാ​ഹ​സി​ക​മാ​യി ആ​ണ് ഇ​വ​ർ സു​ര​ക്ഷാ വേ​ലി​ക്ക് മു​ക​ളി​ൽ ക​യ​റി​യ​ത്. പെ​ട്ടെ​ന്ന് ഇ​വി​ടേ​ക്ക് കു​തി​ച്ചെ​ത്തി​യ പുലി യു​വ​തി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ​ന്ദ​ർ​ശ​ക​രി​ലൊ​രാ​ൾ കൂ​ടി​നു​ള്ളി​ലേ​ക്ക് കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞ​പ്പോ​ൾ പുലി ഇ​വ​രെ വി​ട്ട് പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​വാ​ൻ പാ​ടി​ല്ലെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ ട്വി​റ്റ​റി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.