പ​രി​ക്കേ​റ്റ തെ​രു​വ് നാ​യയ്ക്ക് സ്നേഹത്തിന്‍റെ കരുതൽ
Tuesday, June 25, 2019 1:51 PM IST
പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ഫാ​ർ​മ​സി​യി​ലേ​ക്ക് ക​യ​റി വ​ന്ന തെ​രു​വ് നാ​യ​യ്ക്ക് ജീ​വ​ന​ക്കാ​രി മ​രു​ന്ന് വ​ച്ച് കെ​ട്ടി ന​ൽ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കൈ​യ​ടി നേ​ടു​ന്നു. തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ലാ​ണ് സം​ഭ​വം. മൃ​ഗ​സ്നേ​ഹി​യാ​യ ബാ​നു എ​ന്ന സ്ത്രീ​യാ​ണ് ഈ ​ഫാ​ർ​മ​സി​യു​ടെ ഉ​ട​മ.

തെ​രു​വ് നാ​യ​ക​ൾ​ക്ക് കി​ട​ക്കാ​നു​ള്ള സൗ​ക​ര്യ​മെ​ല്ലാം ഇ​വ​ർ ഈ ​ഫാ​ർ​മ​സി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ പ​തി​വാ​യി വ​രാ​റു​ള്ള ഒ​രു തെ​രു​വ് നാ​യ​യാ​ണ് പ​രി​ക്കേ​റ്റ​പ്പോ​ൾ ചി​കി​ത്സ​യ്ക്കാ​യി ത​നി​യെ ഇ​വി​ടെ എ​ത്തി​യ​ത്.




ഫാ​ർ​മ​സി​യു​ടെ വാ​തി​ൽ​ക്ക​ൽ വ​ന്ന് നി​ന്ന നാ​യ​യെ ക​ണ്ട​പ്പോ​ൾ ത​ന്നെ ബാ​നു അ​ടു​ക്ക​ലെ​ത്തി നാ​യ​യു​ടെ സ​മീ​പം ഇ​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​യ പ​രി​ക്കേ​റ്റ കാ​ൽ ഇ​വ​ർ​ക്കു നേ​രെ നീ​ട്ടി. ഇ​തു ക​ണ്ട ബാ​നു നാ​യ​യു​ടെ കാ​ലി​ൽ മ​രു​ന്ന് വ​ച്ച് കെ​ട്ടു​ക​യാ​യി​രു​ന്നു.

ഫാ​ർ​മ​സി​യി​ലെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.