പു​റം പൊ​ളി​യു​ന്ന ചാ​ട്ട​യ​ടി, അ​തും പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ; ഇ​വി​ടെ ഇ​ങ്ങ​നെ​യാ​ണ്!
Friday, December 18, 2020 1:35 PM IST
ചാ​ട്ട​വാ​റ​ടി, അ​തും പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ. ഇ​ന്തോ​നേ​ഷ്യ​യി​ലെ ഏ​ക് പ്ര​വി​ശ്യ​യി​ലെ ശി​ക്ഷാ​രീ​തി മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ണ്ടും വാ​ർ​ത്ത​യാ​വു​ക​യാ​ണ്. ബ​ലാ​ത്സം​ഗം, സ്വ​വ​ർ​ഗ​അ​നു​രാ​ഗം, വി​വാ​ഹേ​ത​ര ബ​ന്ധം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ഇ​വി​ടെ ചാ​ട്ട​വാ​റ​ടി ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 146 പ​ര​സ്യ ചാ​ട്ട​വാ​റ​ടി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 19 വ​യ​സു​കാ​ര​നെ​യാ​ണ് ചാ​ട്ട​വാ​റ​ടി ശി​ക്ഷ​യ്ക്ക് വി​ധി​ച്ച​ത്. എ​ന്നാ​ൽ ചാ​ട്ട​വാ​റ​ടി പൂ​ർ​ത്തി​യാ​കും മു​ന്പ് ഇ​യാ​ൾ കു​ഴ​ഞ്ഞു​വീ​ണു. തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി‍​യി​ൽ നി​ന്ന് വി​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ ബാ​ക്കി ചാ​ട്ട​വാ​റ​ടി കൂ​ടി ന​ൽ​കും.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ 169 ചാ​ട്ട​വാ​റ​ടി​യാ​ണ് റോ​ണി എ​ന്ന​യാ​ൾ​ക്ക് വി​ധി​ച്ച​ത്. എ​ന്നാ​ൽ ഇ​യാ​ളു​ടെ ആ​രോ​ഗ്യം മോ​ശ​മാ​യ​തി​നാ​ൽ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി വ​ച്ചി​രി​ക്കു​ക​യാ​ണ്. ചൂ​താ​ട്ടം ന​ട​ത്തി​യ അ​ഞ്ച് പേ​ർ​ക്ക് എ​ട്ട് ത​വ​ണ​യാ​ണ് ചാ​ട്ട​വാ​റ​ടി വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്തോ​നേ​ഷ്യ​യി​ലെ ഏ​ക് പ്ര​വി​ശ്യ​യി​ൽ മാ​ത്ര​മാ​ണ് ഈ ​ശി​ക്ഷാ​രീ​തി നി​ല​നി​ൽ​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്‌​ട്ര മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ചാ​ട്ട​വാ​റ​ടി ശി​ക്ഷ​യ്ക്കെ​തി​രേ രം​ഗ​ത്ത് വ​ന്നെ​ങ്കി​ലും ഇ​വി​ട​ത്തെ നി​യ​മം പ​ഴ​യ​തു​പോ​ലെ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.