റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രാ​ന്‍​സ് ടീ ​സ്റ്റാ​ള്‍ തു​റ​ന്നു; ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​ത്തേ​ത്
Saturday, March 11, 2023 3:01 PM IST
സ​മൂ​ഹം വി​ശാ​ല​മാ​യി ചി​ന്തി​ക്കാ​ന്‍ തു​ട​ങ്ങി​യ കാ​ല​ഘ​ട്ട​മാ​ണ​ല്ലൊ ഇ​ത്. മു​മ്പ് അ​ജ്ഞ​ത നി​മി​ത്തം സ​മൂ​ഹ​ത്തി​ലെ പ​ല​കോ​ണു​ക​ളി​ലെ​യും ആ​ളു​ക​ളെ പ​ല​കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ ആ​ളു​ക​ള്‍ മു​ഖ്യ​ധാ​രയി​ല്‍ നി​ന്നും മാ​റ്റി നി​റുത്തി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ മ​റ്റൊ​രു മാ​റ്റ​ത്തി​ന്‍റെ വാ​ര്‍​ത്ത​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ആ​ദ്യ​മാ​യി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ, സ്റ്റേ​ഷ​നി​ല്‍ ഒ​രു ട്രാ​ന്‍​സ് ടീ ​സ്റ്റാ​ള്‍ തു​റ​ന്നി​രി​ക്കു​ന്നു.

ആ​സാ​മി​ലെ ഗു​വാ​ഹ​ത്തി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്ഫോ​മി​ലാ​ണ് ഈ ​ടീ സ്റ്റാ​ള്‍. പൂ​ര്‍​ണ​മാ​യും ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ക​മ്മ്യൂ​ണി​റ്റി​യി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​ത് നി​യ​ന്ത്രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ഏ​ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തേ​താ​ണി​ത്. ഓ​ള്‍ അ​സം ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​ടീ സ്റ്റാ​ള്‍ തു​ട​ങ്ങി​യ​ത്.

ട്രാ​ന്‍​സ് സ​മൂ​ഹ​ത്തെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യി നോ​ര്‍​ത്ത് ഈ​സ്റ്റ് ഫ്രോ​ണ്ടി​യ​ര്‍ റെ​യി​ല്‍​വേ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണി​ത്. വെ​ള്ളി​യാ​ഴ്ച എ​ന്‍​എ​ഫ് റെ​യി​ല്‍​വേ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ന്‍​ഷു​ല്‍ ഗു​പ്ത ഉ​ദ്ഘാ​ട​നം ഈ ​ടീ സ്റ്റാ​ള്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മേ​ഖ​ല​യി​ലെ മ​റ്റ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ത്ത​രം കൂ​ടു​ത​ല്‍ ചാ​യ​ക്ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ എ​ന്‍​എ​ഫ് റെ​യി​ല്‍​വേ പ​ദ്ധ​തി​യി​ടു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ഴി​ക​ക്ക​ല്ലാ​യ ഈ സം​രം​ഭ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.