പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​ത് ഇ​ന്ത്യ​യിൽ
Wednesday, January 2, 2019 11:20 AM IST
പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ ലോ​ക​ത്തി​ൽ വെ​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ ജ​നി​ച്ച​ത് ഇ​ന്ത്യ​യി​ലെ​ന്ന് യു​നി​സെ​ഫി​ന്‍റെ റി​പ്പോ​ർ​ട്ട്. പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ഇ​ന്ത്യ​യി​ൽ 69,944 ശി​ശു​ക്ക​ൾ പി​റ​ന്നു​വീ​ണെ​ന്നാ​ണ് യു​നി​സെ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ക​ണ​ക്ക​നു​സ​രി​ച്ച് ചൈ​ന​യി​ൽ 44,940 ശി​ശു​ക്ക​ളും നൈ​ജീ​രി​യ​യി​ൽ 25,685 ശി​ശു​ക്ക​ളും പു​തു​വ​ർ​ഷ​ത്തി​ൽ ജ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ശി​ശു​ക്ക​ളു​ടെ ജ​ന​ന നി​ര​ക്കി​ൽ പാ​ക്കി​സ്ഥാ​ൻ നാ​ലാം​സ്ഥാ​ന​ത്തും(15,112) ബം​ഗ്ലാ​ദേ​ശ് എ​ട്ടാം​സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത് (8,428).

പു​തു​വ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 3,95,072 ശി​ശു​ക്ക​ൾ ജ​നി​ച്ചി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ആ ​കു​ഞ്ഞു​ങ്ങ​ളെ ആ​രോ​ഗ്യ​ത്തോ​ടെ പ​രി​പാ​ലി​ക്കു​ക എ​ന്ന​താ​ണ് യു​നി​സെ​ഫ് ഉ​ൾ​പ്പ​ടെ​യു​ള്ള അ​ധി​കൃ​ത​രു​ടെ ക​ട​മ​യെ​ന്നും യു​നി​സെ​ഫ് ഡെ​പ്യൂ​ട്ടി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഷാ​ർ​ല​റ്റ് പെ​ട്രി ഗോ​ർ​നി​റ്റ്സ്ക പ​റ​ഞ്ഞു.

ലോ​ക​ത്തി​ൽ ഏ​റ്റ​വും അ​ധി​കം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റു​മെ​ന്ന് നേ​ര​ത്തെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പ്ര​വ​ചി​ച്ചി​രു​ന്നു. ഇ​ത് അ​ന്വ​ർ​ത്ഥ​മാ​ക്കും​വി​ധ​മാ​ണ് യു​നി​സെ​ഫ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ. നി​ല​വി​ൽ ഏ​ക​ദേ​ശം 133 കോ​ടി ജ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നി​ഗ​മ​ന​മ​നു​സ​രി​ച്ച് ജ​ന​സം​ഖ്യ​യി​ൽ 2024- ഓ​ടെ ഇ​ന്ത്യ ഒ​ന്നാ​മ​തെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.