വാ​വേ പോ​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഐ ​ഫോ​ണോ? ചൈ​നീ​സ് ക​മ്പ​നി​ക്ക് ട്രോ​ൾ മ​ഴ
Saturday, January 5, 2019 8:54 AM IST
സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ വി​പ​ണി​യി​ൽ ഒ​ന്നാ​മ​നാ​കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ് ചൈ​നീ​സ് ക​മ്പ​നി​യാ​യ വാവേ. എ​ന്നാ​ൽ പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക് ക​ലെ​ടു​ത്തു​വെ​ച്ച വാ​വേക്ക് ഒ​രു അ​ബ​ദ്ധം പി​ണ​ഞ്ഞു. ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ൽ ജീ​വ​ന​ക്കാ​രി​ക​ൾ പു​തു​വ​ൽ​സ​ര ആ​ശം​സ ട്വീ​റ്റ് ചെ​യ്ത​ത് ഐ ​ഫോ​ണി​ൽ നി​ന്ന്. എ​തി​രാ​ളി​യാ​യ ആ​പ്പി​ളി​നെ വാവേ ഉ​പ​യോ​ഗി​ച്ച സം​ഭ​വം സൈ​ബ​ര്‍ ലോ​ക​ത്ത് വ​ലി​യ ത​മാ​ശ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ട്വി​റ്റ​റി​ന്‍റെ ഐ​ഫോ​ൺ ആ​പ്പി​ൽ നി​ന്നാ​ണെ​ന്ന ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​റാ​ണ് പ​ണി ഒ​പ്പി​ച്ച​ത്. അ​മ​ളി തി​രി​ച്ച​റി​ഞ്ഞ ജീ​വ​ന​ക്കാ​രി​ക​ൾ ട്വീ​റ്റ് ഉ​ട​ൻ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ഇ​ക്കാ​ര്യം അ​തി​വേ​ഗം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു ജീ​വ​ന​ക്കാ​രി​ക​ൾ​ക്ക് ക​മ്പ​നി മെ​മ്മോ അ​യ​ച്ചു. ഇ​വ​ർ​ക്കെ​തി​രെ ത​രം​താ​ഴ്ത്ത​ലും ശ​മ്പ​ളം ത​ട​യ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി എ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.




ട്വി​റ്റ​ര്‍ പോ​സ്റ്റു​ക​ള്‍​ക്കൊ​പ്പം അ​വ ന​ല്‍​കി​യ ഉ​പ​ക​ര​ണം ഏ​തെ​ന്ന് കാ​ണി​ക്കു​ന്ന ഈ ​ഫീ​ച്ച​ര്‍ ഇ​ങ്ങ​നെ ഒ​രു പ​ണി ഒ​പ്പി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യ​ല്ല. ഡി​സം​ബ​റി​ൽ സാം​സം​ഗി​ന്‍റെ ട്വി​റ്റ​ര്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​യാ​ൾ‌​ക്കും ഇ​തു​പോ​ലെ അ​മ​ളി പ​റ്റി​യി​രു​ന്നു. സാം​സം​ഗ് ഗാ​ല​ക്‌​സി നോ​ട്ട് 9-ന്‍റെ പ്ര​ച​രാ​ണാ​ര്‍​ത്ഥം വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച​പ്പോ​ഴാ​ണ് അ​ബ​ദ്ധം സം​ഭ​വി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.