ച​രി​ത്ര​മെ​ഴു​തി സൗദിയിൽ വ​നി​താ ക്രി​ക്ക​റ്റ് മ​ത്സ​രം
Wednesday, March 11, 2020 12:24 PM IST
സൗ​ദി​യി​ലാ​ദ്യ​മാ​യി ന​ട​ന്ന വ​നി​താ ക്രി​ക്ക​റ്റ് മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി. അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ 20ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ, ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, സൗ​ത്ത് ആ​ഫ്രി​ക്ക, ഫി​ലി​പ്പീൻ​സ്, ഇ​ന്തോ​നേ​ഷ്യ, സു​ഡാ​ൻ, ഈ​ജി​പ്ത് തു​ട​ങ്ങി​യ എ​ട്ടു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​നി​താ താ​ര​ങ്ങ​ൾ ര​ണ്ടു ടീ​മു​ക​ളി​ലാ​യി പ​ങ്കെ​ടു​ത്തു.

അ​ന്ത​ർ ദേ​ശി​യ ക്രി​ക്ക​റ്റ് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച്, പ്ര​ഫ​ഷ​ന​ൽ അ​ന്പ​യ​ർ​മാ​ർ നി​യ​ന്ത്രി​ച്ച പ​ത്ത് ഓ​വ​ർ മ​ത്സ​രം താ​ര​ങ്ങ​ൾ​ക്കും കാ​ണി​ക​ൾ​ക്കും ആ​വേ​ശ​മാ​യി. അ​ബീ​ർ ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത താ​ര​ങ്ങ​ളെ​യും വി​ജ​യി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

സൗ​ദി​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഖാ​ലി​ദ് അ​ൽ മ​ഈ​ന മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു, സൗ​ദി അ​റേ​ബ്യ​യു​ടെ കാ​യി​ക ച​രി​ത്ര​ത്തി​ലെ പു​തി​യൊ​രു അ​ധ്യാ​യ​മാ​യി ഇ​ത് മാ​റു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്ര​യ​പ്പെ​ട്ടു.

പ്ര​ഫ​ഷ​ണൽ ക്രി​ക്ക​റ്റി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ കാ​യി​ക താ​ര​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ഇ​ത്ത​ര​ത്തി​ലു​ള്ള കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ജ​ന​റ​ൽ സ്പോ​ർ​ട്സ് അ​തോ​റി​റ്റി​യോ​ടും വി​നോ​ദ മ​ന്ത്രാ​ല​യ​ത്തി​നോ​ടും ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, ഫി​ലിപ്പീൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ൾ​ക്ക് ക്രി​ക്ക​റ്റ് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. ടിവി​യി​ലും ഇ​ന്‍റ​ർ​നെ​റ്റി​ലും ക​ളി ക​ണ്ടാ​ണ് അ​തി​ൽ പ​ല​രും ക​ളി നി​യ​മ​ങ്ങ​ൾ പ​ഠി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി നി​ര​ന്ത​ര പ​രി​ശീ​ല​ന​ത്തി​ലു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.