"ഞങ്ങടെ പിള്ളേരെ തൊടുന്നോടാ'; വാത്തക്കുഞ്ഞുങ്ങളെ തൊടാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് കാണാം
Wednesday, November 30, 2022 3:44 PM IST
അവനവന്‍റെ കുഞ്ഞുങ്ങള്‍ എന്നുപറഞ്ഞാല്‍ ഏതു ജീവിക്കും ഏറ്റവും പ്രിയപ്പെട്ടതാണ്. ആ കുഞ്ഞുങ്ങളെ ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ അതിന്‍റെ മാതാപിതാക്കളുടെ സ്വഭാവമങ്ങ് മാറും. ശത്രു എത്ര ശക്തനാണെങ്കിലും അവര്‍ എതിര്‍ക്കും;തുരത്തും.

അത്തരത്തിലൊരു സംഭവത്തിന്‍റെ വീഡിയോ ആണ് യൂ ഓള്‍ഡ് ഗയ് എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ചിരിക്കുന്നത്.

വീഡിയോയില്‍ ഒരു വാത്ത കുടുംബം റോഡ് മുറിച്ചുകടന്നു പോവുകയാണ്. മാതാപിതാക്കളായ വാത്തകള്‍ മുന്നിലും കുറച്ച് കുഞ്ഞുങ്ങള്‍ പിറകിലുമാണ്. ഈ കാഴ്ച കണ്ട ഒരു യുവാവ് ആ വാത്തക്കുഞ്ഞുങ്ങളിലൊന്നിനെ ഓമനിക്കാനായി കൈയിലെടുക്കാന്‍ തുടങ്ങുകയാണ്.

എന്നാല്‍ ഇയാള്‍ തന്‍റെ കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്നുതോന്നിയ വലിയ വാത്തകള്‍ ഈ യുവാവിനെ കൊത്തി ഓടിക്കുകയാണ്. പ്രതീക്ഷിക്കാത്ത ആക്രമണം നേരിട്ട യുവാവ് ജീവനും കൊണ്ട് ഓടുകയാണ്. വാത്തകള്‍ വിടാതെ പിന്നാലെയും.

സംഭവം സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി. "യഥാര്‍ഥ സംരക്ഷകര്‍' എന്നാണൊരു കമന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.